വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് അടുക്കളയിലെ സിംങ്കിൽ ഉണ്ടാവുന്ന ബ്ലോക്ക്. പാത്രം കഴുകുമ്പോൾ സിങ്ക്ലേക്ക് വീഴുന്ന ഭക്ഷണ അവശിഷ്ടങ്ങളും ചായ അരിച്ചതിനുശേഷം കളയുന്ന ചായപ്പൊടിയും എല്ലാം വേസ്റ്റ് പൈപ്പിൽ പോയി ബ്ലോക്ക് ആവുകയും, ഇക്കാരണത്താൽ കഴുകുന്ന വെള്ളം പുറന്തള്ളാതെയിരിക്കുകയും ചെയ്യും. ഇതുമൂലം വാഷ്ബേസിനുകളിൽ നിന്ന് ദുർഗന്ധം വരികയും വാഷ്ബേസിൻ വളരെ വൃത്തികെടാവുകയും ചെയ്യും.
വാഷ്ബേസിൻ ബ്ലോക്ക് നീക്കംചെയ്യാൻ ഞാൻ രണ്ട് വഴികളാണ് പരിചയപ്പെടുത്തുന്നത്. അതിലെ ആദ്യത്തെ വഴി വീടുകളിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ്. ആദ്യമായി ബ്ലോക്കായി വെള്ളം നിറഞ്ഞു കിടക്കുന്ന സിംങ്ക് മാലിന്യങ്ങൾ നീക്കം ചെയ്തതിനുശേഷം ഒരു ചെറിയ കമ്പ് ഉപയോഗിച്ച് വാഷ്ബേസിൻ ഔട്ട്ലെറ്റ് കുത്തി കൊടുക്കുക. അപ്പോൾ വെള്ളം നിറഞ്ഞു നിൽക്കുന്നത് വേസ്റ്റ് പൈപ്പ് വഴി പുറത്തേക്ക് പോവും. എന്നാൽ വീണ്ടും പ്ലേറ്റുകളും മറ്റും കഴുകുമ്പോൾ വെള്ളം തടഞ്ഞു നിൽക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. പാത്രം കഴുകുന്നതിന് മുമ്പ് പാത്രത്തിലുള്ള ഭക്ഷണ പദാർഥങ്ങളും മറ്റും നീക്കംചെയ്യുക. ഇതിനു ശേഷം കഴുകുന്നതായിരിക്കും ഉചിതം.
വേസ്റ്റ് പൈപ്പിൽ അടിഞ്ഞുകൂടിയ ബ്ലോക്കുകൾ നീക്കം ചെയ്യാനായി നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന അപ്പക്കാരം അഥവാ സോഡാപ്പൊടി മൂന്ന് ടേബിൾസ്പൂൺ വാഷ്ബേസിന്റെ ഔട്ട്ലെറ്റ് പൈപ്പ് പോകുന്ന ദ്വാരത്തിലീക്ക് ഇട്ടുകൊടുക്കുക. ഇതിനുശേഷം വിന്നാഗിരി സോഡാപ്പൊടിയുടെ മുകളിലേക്ക് ഒഴിക്കുക. അരമണിക്കൂർ കാത്തുനിന്നതിനു ശേഷം ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അപ്പക്കാരവും വിനാഗിരിയും ഇട്ടു വച്ചിരിക്കുന്ന വാഷ്ബേസിനിലെക്ക് ഒഴിക്കുക. തിളച്ച വെള്ളം ഒഴിച്ചതിന്റെ പുറകെ തന്നെ പൈപ്പ് തുറന്ന് തണുത്ത വെള്ളവും ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വേസ്റ്റ് പൈപ്പിൽ അടിഞ്ഞുകൂടിയ എല്ലാ അഴുക്കും നമുക്ക് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
സിംങ്കിന്റെ പ്രതലം വൃത്തിയാക്കുന്നതിനായി വാഷ്ബേസിന്റെ പ്രതലത്തിൽ കുറച്ചു സോഡാപ്പൊടിയും വിനാഗിരിയും ഒഴിച്ചതിനു ശേഷം അല്പം ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലൊരു ബ്രഷ് ഉപയോഗിച്ചോ ചകിരി ഉപയോഗിച്ചോ നന്നായി തേച്ച് വൃത്തിയാക്കുക. വാഷ്ബേസിന്റെ പ്രതലങ്ങളിൽ പിടിച്ചിരിക്കുന്ന എണ്ണമയവും അഴുക്കും എല്ലാം നീങ്ങി വാഷ്ബേസിൻ പളപള തിളങ്ങും.
രണ്ടാമത്തെ രീതിയിൽ ബ്ലോക്ക് മാറ്റാൻ ഉപയോഗിക്കുന്ന പദാർത്ഥം കടയിൽ നിന്ന് മേടിക്കേണ്ട ഒന്നാണ്. ഹാർഡ്‌വെയർ ഷോപ്പുകളിൽ 25 രൂപ കൊടുത്താൽ 40 ഗ്രാമുള്ള ഡി ക്ലോഗ് എന്ന പേരിൽ ഡ്രെയിനേജ് ക്ലീനർ മേടിക്കാൻ സാധിക്കും. ഇത് ഉപയോഗിച്ച് എങ്ങനെ ബ്ലോക്ക് നീക്കം ചെയ്യാമെന്ന് നോക്കാം. ഈയൊരു രീതിയിൽ ചെയ്യാൻ ശ്രമിക്കുമ്പോൾ രാത്രി അടുക്കളയിലെ പണികളെല്ലാം ഒഴിഞ്ഞതിനുശേഷം ചെയ്യുന്നതാവും നല്ലത്. ഡി ക്ലോഗ് ഒരു കെമിക്കൽ ആയതിനാൽ കയ്യിൽ പറ്റാത്ത സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
ഈ കെമിക്കലിന്റെ കവർ പൊട്ടിച്ചതിനുശേഷം സിംങ്കിന്റെ ഔട്ട്ലെറ്റ് പൈപ്പ് പോകുന്ന ദ്വാരത്തിലെക്ക് ഇട്ടുകൊടുക്കുക. പിറ്റേദിവസം രാവിലെ വാഷ്ബേസിൻ വന്നു നോക്കിയാൽ ഉള്ളിലെ ബ്ലോക്കുകൾ എല്ലാം ദ്രവിച്ചു പോയി ക്ലീൻ ആയതായി കാണാം. ശേഷം നേരത്തെ പറഞ്ഞതുപോലെ തന്നെ സോഡാപ്പൊടിയും വിനാഗിരിയും വാഷിംഗ് ലിക്വിഡ് എല്ലാം ചേർത്ത് വാഷ്ബേസിൻ റെ പ്രതലം നന്നായിട്ട് കഴുകി എടുക്കാവുന്നതാണ്.
https://www.youtube.com/watch?v=9174332JI-A
