അടുക്കളയിൽ ബാക്കിവരുന്ന വേസ്റ്റ് ഇനി കളയേണ്ട! കിടിലൻ വളമാക്കി മാറ്റാം!

നമ്മുടെ എല്ലാവരുടെയും വീട്ടിൽ അടുക്കള മാലിന്യം ഉണ്ടായിരിക്കും.  എന്നാൽ പലപ്പോഴും ഇത് മിക്ക ആളുകളും വെറുതെ കളയുകയാണ് പതിവ്. ഇത് ഉപയോഗിച്ച് വളരെ ജൈവാംശമുള്ള വളം ആക്കി എടുക്കാൻ സാധിക്കും.  ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പരിശോധിക്കാം. ഇനോക്കുലം എന്ന പൊടിയാണ് അടുക്കള മാലിന്യത്തെ വളമാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്നത്.

ഇതില്ലാതെ നമ്മൾ അടുക്കളം മാലിന്യം ശേഖരിച്ചു വയ്ക്കുകയാണെങ്കിൽ പുഴുവും മറ്റും വരാനാണ് സാധ്യത കൂടുതൽ. എന്നാൽ ഈ ഒരു പൊടി ഉപയോഗിച്ച് അടുക്കള മാലിന്യം ശേഖരിച്ച് വയ്ക്കുമ്പോൾ അത് ജൈവാംശം അധികമുള്ള വളമായി മാറാൻ സഹായിക്കുന്നു. 

നമ്മൾ സ്റ്റോർ ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രം എടുത്ത് ഈ പൊടി നല്ലതുപോലെ വിതറി കൊടുക്കണം. ഏകദേശം രണ്ടോ മൂന്നോ സ്പൂൺ വിതറിയാൽ മതിയാകും. ശേഷം ഇതിലേക്ക് അടുക്കളയിൽ ബാക്കിവരുന്ന വേസ്റ്റുകൾ ഇട്ടുകൊടുക്കാവുന്നതാണ്. ഓരോ തവണ വേസ്റ്റ് ഇടുന്നതിനു മുൻപായും ഈ ഒരു പൊടി തൂകി കൊടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് 45 ദിവസത്തോളം സ്റ്റോർ ചെയ്യേണ്ടതുണ്ട്. 

45 ദിവസം കഴിഞ്ഞു നോക്കുകയാണെങ്കിൽ അടുക്കള മാലിന്യം കിടിലൻ ജൈവവളമായി മാറിയതായി കാണാൻ സാധിക്കും.  ഏതൊരു ചെടികൾക്കിട്ടാലും അത്ഭുതകരമായ രീതിയിൽ റിസൾട്ട് ലഭിക്കുന്ന വളമാണിത്. എല്ലാ ആളുകളും ഈ രീതി ഒന്ന് നോക്കുക. ഇതിനെ കുറച്ച് വിശദമായി പറയുന്നുണ്ട്.  അതുകൊണ്ട് കാണാൻ ശ്രദ്ധിക്കുക.

Malayalam News Express