അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ആരുടെ കയ്യിൽ നിന്നും കടം വാങ്ങരുത്!

മിക്ക ആളുകളും എന്തെങ്കിലും ആവശ്യങ്ങൾ ഉള്ളപ്പോൾ കടം വാങ്ങുന്നവർ ആയിരിക്കും. എന്നാൽ അബദ്ധത്തിൽ പോലും വാങ്ങാൻ പാടില്ലാത്ത ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. പലപ്പോഴും കടങ്ങൾ വാങ്ങിയതിനുശേഷം അവരുമായുള്ള അകൽച്ചയിലേക്കും, മറ്റു കഷ്ടതയിലേക്കും എല്ലാം ഇവ നമ്മളെ കൊണ്ടെത്തിക്കാറുണ്ട്. എന്നാൽ ചില വസ്തുക്കൾ കടം വാങ്ങിച്ചാലും ഇങ്ങനെ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിൽ ആദ്യത്തെത് പണം തന്നെയാണ്. പണം നമ്മൾ ആരുടെ കയ്യിൽ നിന്നും കടം വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കാരണം നമ്മൾ കടം വാങ്ങിക്കുന്ന ആളുകളിൽ നിന്നുള്ള നെഗറ്റീവ് എനർജിയും, മറ്റ് വിഷമങ്ങളും എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത് ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നതും നമ്മുടെ സമ്പാദ്യത്തിന്റെ ഉള്ളിൽനിന്നുതന്നെ ജീവിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഒരിക്കലെങ്കിലും കടംവാങ്ങി ജീവിച്ചു തുടങ്ങിയാൽ പിന്നീട് ഇത് തിരിച്ചടയ്ക്കാനുള്ള പ്രയാസങ്ങൾ നേരിടുകയും, കടം വാങ്ങുന്നത് ഒരു ശീലമായി മാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ള ദോഷങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് ചില ആളുകളുടെ കയ്യിൽ നിന്ന് കടം വാങ്ങിയാൽ എത്രനാൾ കഴിഞ്ഞാലും അത് തിരിച്ചു കൊടുക്കാൻ സാധിക്കാത്തത്.

ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. കടം വാങ്ങേണ്ട ആവശ്യം വന്നാൽ തിരിച്ചടയ്ക്കാൻ സാധിക്കുന്ന തുക മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. അടുത്തതാണ് പേന. മിക്ക ആളുകളും ഏതെങ്കിലും ആവശ്യത്തിനായി പേന കടംവാങ്ങിയിട്ട് തിരിച്ചുകൊടുക്കാൻ മറക്കാറുണ്ട്. ശ്രദ്ധക്കുറവ് കൊണ്ട് പോലും ഇങ്ങനെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഉടമസ്ഥനെ തന്നെ പേന തിരിച്ചേൽപ്പിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവരുടെ പേന നമ്മുടെ കൈവശം വയ്ക്കുകയാണെങ്കിൽ അവരുടെ കഷ്ടതകൾ കൂടി അനുഭവിക്കേണ്ടി വരും എന്നാണ് പറയപ്പെടുന്നത്. ഇത് വീട്ടിലെ ദാരിദ്ര്യം വർധിക്കാനും, സന്തോഷങ്ങൾ കുറയാനും കാരണമാകും. കൂടാതെ മറ്റൊരാൾ ഉപയോഗിക്കുന്ന തൂവാലയോ, മറ്റോ കടം വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്. എത്ര അടുത്ത ആളുകൾ ആണെങ്കിലും മറ്റൊരാളുടെ കർച്ചീഫ് യൂസ് ചെയ്യരുത്. ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടും, ദാരിദ്ര്യവും കുടുംബത്തിൽ വന്നുചേരാനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.

Malayalam News Express