സ്വാദിഷ്ടമായ ധാരാളം വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഇന്ന് വരുന്നുണ്ട്. ഇത്തരത്തിൽ നിരവധി പഴങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ വളരെയധികം പ്രചാരമുള്ള ഒരു പഴമാണ് അവക്കാഡോ. വളരെ ആരോഗ്യപരവും സ്വാദിഷ്ടവുമായ ഈ പഴത്തിന്റെ തൈ വാങ്ങുന്നതിന് ചിലപ്പോൾ നല്ല വില നൽകേണ്ടി വരും.
എന്നാൽ എവിടെനിന്നെങ്കിലും ഇതിന്റെ ആരോഗ്യമുള്ള ഒരു കമ്പ് കിട്ടുകയാണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇതിൽ നിന്നും തൈ മുളപ്പിച്ചെടുക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് കറ്റാർവാഴയും സവാളയും മാത്രമാണ്. വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആദ്യം ലഭിച്ചിരിക്കുന്ന കമ്പിൽ നിന്നും അനാവശ്യമായുള്ള ഇലകൾ പറിച്ചു മാറ്റുക.
അതിനുശേഷം ഇതിന്റെ അടിഭാഗത്ത് നിന്നും ഒരു സെന്റീമീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുക. അതിനുശേഷം കറ്റാർ വാഴയുടെ ജെൽ തൊലി ചെത്തി മാറ്റിയ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഇനി ഇത് സവാള പകുതിമുറിച്ച് ഇതിൽ ഈ കമ്പ് കുത്തിവെക്കുക. അതിനുശേഷം ഒരു ഗ്ലാസിൽ വെള്ളം എടുക്കുക.
ഇനി ഈ കമ്പ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു അടപ്പിലൂടെ കടത്തിയതിനുശേഷം വെള്ളത്തിൽ ഇറക്കി വെക്കുക. ഇത് മണ്ണിൽ കുഴിച്ചിട്ടതിനു ശേഷം ഒരു പ്ലാസ്റ്റിക് പാത്രം ഉപയോഗിച്ച് മൂടി വയ്ക്കുക. ഇങ്ങനെ മാത്രം ചെയ്താൽ മതി, രണ്ടാഴ്ചയ്ക്കുശേഷം വേരുകൾ മുളയ്ക്കുന്നതാണ്.
