ആവി പിടിക്കുമ്പോൾ ബാം ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം!

മിക്ക ആളുകൾക്കും ഉള്ള ഒരു ശീലം ആയിരിക്കും ആവി പിടിക്കുക എന്നത്. പനിയോ, ജലദോഷമോ, ചുമയോ ഏതെങ്കിലും കാണുമ്പോൾ തന്നെ നമ്മൾ എല്ലാവരും ആവിപിടിക്കാൻ ശ്രമിക്കാറുണ്ട്. ആവി പിടിക്കലിലൂടെ ഈ ലക്ഷണങ്ങളെല്ലാം ചെറിയൊരു ആശ്വാസം നൽകാറുണ്ട്. എങ്കിലും ഇത് ചെയ്യുമ്പോൾ വരുന്ന പാകപ്പിഴകൾ പലപ്പോഴും വലിയ പാർശ്വഫലങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്.

പനിയോ, ജലദോഷമോ, ചുമയോ ഉള്ള സമയത്ത് കമ്പിളി കൊണ്ടോ മറ്റോ ദേഹമാസകലം മൂടി നമ്മൾ ആവി പിടിക്കാറുണ്ട്. എന്നാൽ പലതരത്തിലുള്ള മരുന്നുകൾ വെള്ളത്തിൽ കലർത്തി ആവി പിടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. പരമാവധി അഞ്ചു മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കാൻ പാടുള്ളതല്ല. ഇത് മാത്രമല്ല കണ്ണിലേക്ക് അടിക്കാനുള്ള സാഹചര്യം നൽകാതിരിക്കുകയാണ് നല്ലത്. ഇതിനായി കണ്ണിനു മുകളിൽ നനഞ്ഞ തുണി കൊണ്ട് കെട്ടുകയോ, മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ വേണം.

തലവേദനയ്ക്ക് നമ്മൾ പുറത്തുനിന്നു വാങ്ങിക്കാനുള്ള ബാമുകൾ ആവി പിടിക്കുമ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പകരം യൂക്കാലി, തുളസി എന്നിവ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ രാമച്ചം, പനിക്കൂർക്ക എന്നിവയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ നിർബന്ധമായും ആവി പിടിക്കുമ്പോൾ എല്ലാ ആളുകളും ശ്രദ്ധിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയാം.

Malayalam News Express