മിക്ക ആളുകളും നാരങ്ങ വെള്ളം കുടിക്കാറുണ്ട്. ഇത് മാത്രമല്ല നാരങ്ങ അച്ചാറും, നാരങ്ങ കൊണ്ടുള്ള മറ്റു വിഭവങ്ങളും എല്ലാം നമുക്ക് ഏറെ ഇഷ്ടമാണ്. ചെറുനാരങ്ങ നമ്മളെല്ലാവരും കാശ് കൊടുത്ത് കടകളിൽനിന്ന് വാങ്ങിക്കുകയാണ് പതിവ്.
എന്നാൽ വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ചെടിച്ചട്ടിയിൽ തന്നെ നമ്മുടെ വീട്ടിൽ ചെറുനാരകം വളർത്താവുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്താണ് ചെറുനാരകം നടാനായി ശ്രദ്ധിക്കേണ്ടത്. ഇതു മാത്രമല്ല ജലസേചനവും ഏറെ പ്രധാനപ്പെട്ടതാണ്. ടെറസിന്റെ മുകളിലോ മറ്റോ നാരകം വളർത്തുന്ന ആളുകൾ ചെടിച്ചട്ടി നേരിട്ട് വയ്ക്കാതെ ഇഷ്ടിക താഴെ വച്ചതിനുശേഷം മാത്രം വയ്ക്കാനായി ശ്രദ്ധിക്കുക. കാരണം ഇതിൻറെ വേരുകൾ ടെറസിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല നാരകത്തിന്റെ ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് അനുയോജ്യമായവ നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കടകളിൽനിന്ന് വാങ്ങിക്കുന്നത് പോലുള്ള അനുഭവം ലഭിക്കണമെന്നില്ല. ചെറുനാരകത്തിന് വൈകുന്നേരങ്ങളിൽ നനച്ചു കൊടുക്കുന്നതാണ് നല്ലത്. ഇത് മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ജൈവവളം എന്നത്. പൊടിച്ച ജൈവവളങ്ങളാണ് നാരകത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഇത് മാത്രമല്ല പൊടിച്ച കമ്പോസ്റ്റ് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ചേർത്തു കൊടുക്കുന്നത് നാരകത്തിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ഇത്തരത്തിൽ വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെറുനാരകം നമുക്ക് വീട്ടിൽ തന്നെ വളർത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാം.
