ഇഡ്ഡലിക്കും ദോശയ്ക്കും ഹോട്ടലിൽ കിട്ടുന്ന തരം കിടിലൻ ചട്ട്ണി ഉണ്ടാക്കാൻ പഠിക്കാം

ഇഡ്ഡലിക്കും ദോശയ്ക്കും എല്ലാം ഹോട്ടലുകളിൽ കിട്ടുന്ന നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ. ഹോട്ടലുകൾ കിട്ടുന്ന നാളികേരത്തിന് ചട്നി വളരെ സ്വാദാണ് അതു നമുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

നമ്മൾ പലരും പലതരത്തിൽ വീട്ടിൽ ചട്ടിണി ഉണ്ടാകാറുണ്ട്. പലരും ഉണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്. നമുക്കിന്ന് ഒരു ചട്നി യെ പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തന്നെ കുറച്ച് സാധനങ്ങൾ വച്ച് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ. നമ്മുടെ വീടുകളിൽ ഇഡലിയും ദോശയും ഇതിനെല്ലാം ഉണ്ടാക്കുമ്പോൾ നിങ്ങൾ ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ. ഇന്നും ഒരേപോലെ ചട്ടി ഉണ്ടാക്കുന്ന ഇതിൽ നിന്നും ഒരു വ്യത്യസ്തമായ ചട്നി. അതിന് ആവശ്യമായ സാധനങ്ങൾ അരക്കപ്പ് തേങ്ങ ചിരവിയത് ഒരു അഞ്ചോ ആറോ ചെറിയ ഉള്ളി രണ്ട് തണ്ട് കറിവേപ്പില ഒരു കഷണം ഇഞ്ചി നിങ്ങളുടെ എരുവിന് അനുസരിച്ച് പച്ചമുളക് മൂന്ന് ടേബിൾ സ്പൂൺ ഓളം പൊട്ടുകടല. ആവശ്യത്തിന് ഉപ്പ് പൊട്ടുകടല നന്നായി കഴുകി ഒന്ന് കുതിർത്തുവയ്ക്കുക പെട്ടെന്ന് അറിഞ്ഞു കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.

ഇവയെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. നന്നായി മയ ത്തോടുകൂടി അരക്കരുത് കുറച്ച് തരൂതരിപ്പോട് കൂടി തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. തരിപ്പോടു കൂടി അരച്ചു എടുത്താൽ ചട്ടിണിയുടെ ആ ഒരു സ്വാദ് നഷ്ടപെടും. അതൊരു ബൗളിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് പുളി കുറഞ്ഞ കട്ടത്തൈര് ചേർക്കുക. ഈ തൈരാണ് ഇതിന് സ്വാദ് കൂട്ടുന്നത്. നിങ്ങൾക്ക് എത്രയാണ് വെള്ളം ചട്ടിയിൽ വേണ്ടത് അതെല്ലാം നോക്കി ഉപ്പിട്ട് ക്രമീകരിക്കുക. ഇനി നമ്മൾക്കു ചട്നി താളിക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് ചട്ടിണിയിലേക്ക് ഒഴിക്കുക. ചട്നി ചൂടാകാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത് ചൂടാക്കിയാൽ തൈര് ഒഴിച്ചിട്ട് ഉള്ളതുകൊണ്ട് തന്നെ അതിന്റെ സ്വാദ് നഷ്ടപ്പെടും. നിങ്ങളെല്ലാവരും ഈ ചട്നി ട്രൈ ചെയ്തു നോക്കണം വളരെ എളുപ്പവും സ്വാദിഷ്ടമായ ചട്ടിണി ആണിത്.

Malayalam News Express