നമുക്കെല്ലാവർക്കും ഫ്രൈ ചെയ്ത വിഭവങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടമായിരിക്കും. മിക്ക ആളുകളും മീനും, ഇറച്ചിയും എല്ലാം ഇത്തരത്തിൽ ദിവസവും കഴിക്കാറുമുണ്ട്. എന്നാൽ ഇവയെല്ലാം ഫ്രൈ ചെയ്ത് ബാക്കിവരുന്ന എണ്ണ നമ്മൾ കളയാറാണ് പതിവുള്ളത്.
എന്നാൽ ഇനി ഇത് കളയേണ്ട! ഇതിൻറെ ഒരു കിടിലൻ ഉപയോഗം ഇവിടെ പരിചയപ്പെടുത്താം. ഇതിനായി ചെറിയൊരു ബൗൾ എടുക്കുക. ശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് വയ്ക്കാം. ഇനി ഇതിലേക്ക് ബാക്കി വന്ന എണ്ണയുടെ ഒരു രണ്ടു സ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം ഒരു ചെറിയ പ്ലാസ്റ്റിക് കവർ എടുത്ത് ബൗളിന്റെ വായ് വട്ടത്തിൽ വെട്ടണം. ഇനി ഇതിൻറെ നടുവിലായി ഒരു ചെറിയ ഹോളാണ് നമുക്ക് ഇട്ടുകൊടുക്കേണ്ടത്. ഇതിനായി പ്ലാസ്റ്റിക് കവർ നാലായി മടക്കിയതിനു ശേഷം ഒരു ചെറിയ ഹോൾ ഇട്ടു കൊടുക്കുക. ഇനി ഒരു തിരിയെടുത്ത് പ്ലാസ്റ്റിക് കവറിന്റെ ഉള്ളിലൂടെ ഇട്ട് തിരയുടെ മുകൾഭാഗം പുറത്തുവരുന്ന രീതിയിൽ ബൗളിൽ ഫിക്സ് ചെയ്യുക. ഇനി നമുക്ക് തിരി ക-ത്തിച്ചു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വേറെ എണ്ണയുടെയോ മറ്റോ ആവശ്യമില്ലാതെ തന്നെ തിരി ക-ത്തിക്കാൻ സാധിക്കും. പ്ലാസ്റ്റിക് കവർ ക-ത്തും എന്നുള്ള പേടിയും വേണ്ട. വെള്ളം ഉള്ളതുകൊണ്ടുതന്നെ ഈ സാധ്യത ഒഴിവാക്കാൻ സാധിക്കുന്നു. നമ്മൾ കളയാറുള്ള എണ്ണ ഇത്രയധികം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
