ഇത് കണ്ടാൽ ആരും പഴന്തുണി കളയില്ല..!! ഗ്രോ ബാഗിൽ ഇങ്ങനെ ഉപയോഗിക്കാം..!!

സാധാരണ ഗ്രോബാഗുകളിൽ നമ്മൾ ചെടികൾ നടാറുണ്ട്. ഗ്രോ ബാഗിൽ ചെടി നടുന്നതിന് ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗത്തോളം നമ്മൾ തയ്യാറാക്കിവെച്ച മണ്ണ് നിറയ്ക്കേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോൾ നിരവധി മണ്ണും വളങ്ങളും നമുക്ക് ഉപയോഗിക്കേണ്ടതായി വരും.

എന്നാൽ ഒരു ചെടി വളർത്തുന്നതിന് ഇത്രയും ഒരുക്കിവെച്ച മണ്ണിന്റെ ആവശ്യം വരാറില്ല. ഗ്രോബാഗ് നിറഞ്ഞിരിക്കുകയും എന്നാൽ ഒരുക്കിവയ്ക്കുന്ന മണ്ണിന്റെ അളവ് കുറയുകയും വേണമെങ്കിൽ ഇവിടെ ഉപയോഗിക്കാവുന്ന ഒന്നാണ് പഴയ തുണികൾ. നമ്മുടെ വീട്ടിലെല്ലാം ഉപയോഗിക്കാതെ കിടക്കുന്ന പഴയ തുണികൾ ഉണ്ടായിരിക്കും. ഇത് നമ്മൾ പൊതുവേ കത്തിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ഗ്രോ ബാഗിനുള്ളിൽ നിറക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്രോ ബാഗിന്റെ ഭാരം താരതമ്യേന കുറയും. ഇങ്ങനെ ചെയ്യുന്നത് വഴി നനയ്ക്കുമ്പോൾ തുണികൾ ഉള്ളതിനാൽ വെള്ളം കൂടുതൽ തങ്ങിനിൽക്കും. അതിനാൽ തന്നെ സാധാരണ നനയ്ക്കുന്നതിലും കുറവ് നനവ് കൊടുത്താൽ മതിയാകും. പഴയ തുണികൾ ഗ്രോ ബാഗിൽ എങ്ങനെയാണ് കൃത്യമായി വയ്ക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. ആദ്യം ഗ്രോ ബാഗിൽ തുണികൾ നിറയ്ക്കണം. ഇതിനുമുകളിൽ ആയാണ് തയ്യാറാക്കി വെച്ച മണ്ണ് ഇടേണ്ടത്. ഗ്രോ ബാഗുകൾ ഉപയോഗിക്കുന്ന ആളുകൾ ഇവ ക്രമീകരിക്കേണ്ട രീതിയും കാണിച്ചിട്ടുണ്ട്. ഈ ഉപായം എല്ലാ ആളുകൾക്കും വളരെയധികം ഉപകാരപ്പെടും.

Malayalam News Express