ചെടികൾക്ക് വളരുന്നതിന് വളരെയധികം അത്യാവശ്യമായ കാര്യമാണ് വളങ്ങൾ. സാധാരണ ചെടികൾക്ക് വളരുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും പ്രകൃതി തന്നെ ഒരുക്കുന്നുണ്ട്. എങ്കിലും സ്വാഭാവികമായി വളരുന്നതിനേക്കാളും കൂടുതൽ വളർച്ച, കുറഞ്ഞ സമയം കൊണ്ട് ഉണ്ടാകുന്നതിനും നല്ല രീതിയിൽ ഫലങ്ങൾ ഉണ്ടാകുന്നതിനും നമ്മൾ ചെടികൾക്ക് പുറമേ വളം ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്.
എല്ലാത്തരം ചെടികൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അത്ഭുത വളത്തെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുന്നത്. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇത്. നമ്മുടെ വീട്ടിൽ സാധാരണയായി വാങ്ങുന്ന പഴത്തിന്റെ തൊലി കളയാതെ നീക്കി വെച്ചാൽ ഈ ഔഷധം തയ്യാറാക്കാൻ സാധിക്കും.
ഇതിനായി രണ്ടു പഴത്തിന്റെ തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം ഇതൊരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇടുക. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇത്ര മാത്രം ചെയ്താൽ മതി. ഇത് രണ്ടാഴ്ചത്തേക്ക് സൂക്ഷിച്ചുവയ്ക്കണം. അതിനുശേഷം ഈ മിശ്രിതത്തിൽ നിന്നും വെള്ളം അരിച്ചെടുക്കണം. ശേഷം ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ഇതൊരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. എല്ലാത്തരം ചെടികൾക്കും കീടനാശിനിയായി ഇത് ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല ഇത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ്.
