വീടുകളിൽ നമ്മളെല്ലാവരും അരി, ഗോതമ്പ് തുടങ്ങിയ പലവിധ ധാന്യങ്ങൾ ശേഖരിച്ചു വെയ്ക്കാറുണ്ട്. സഞ്ചികളിലും ചാക്കുകളിലും പാത്രങ്ങളിലും ആയി നമ്മൾ എത്ര മാത്രം അടച്ചു ഉറപ്പിച്ച് ഇവ ശേഖരിച്ച് വച്ചാലും കുറച്ചുനാൾ കഴിയുമ്പോൾ ഉപയോഗിക്കാൻ എടുക്കുമ്പോൾ ആയിരിക്കും ഇവയിൽ പ്രാണികളും ചെള്ളുകളും കയറി ഇരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുക. പലപ്പോഴും ഈർപ്പം ഉള്ള സാഹചര്യം ഉള്ളപ്പോഴാണ് ഇങ്ങനെ പ്രാണികളും ചെള്ളുകളും ധാന്യങ്ങളിൽ കയറുന്നത്.
ഇത് പലർക്കും വളരെ തലവേദന ആണ് നൽകുന്നത്. കാരണം ഇങ്ങനെ ചെള്ളുകളും പ്രാണികളും കയറിയാൽ ഇവ പിന്നീട് നന്നായി വെയിലത്തു വച്ച് ഉണക്കി, ഇവ പോയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ പ്രശ്നത്തിന് നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. ചെള്ളുകളും പ്രാണികളും ഇനി ധാന്യങ്ങളിൽ കയറാതിരിക്കാൻ ഈയൊരു കാര്യം മാത്രം ചെയ്താൽ മതി.
ഇതിനായി നമുക്ക് ആവശ്യം ഉള്ളത് നമ്മുടെയെല്ലാം അടുക്കളയിൽ നിത്യ സാന്നിധ്യമായ ഉപ്പ് ആണ്. പൊടിയുപ്പ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നന്നായിരിക്കുക. ഉപ്പിന്റെ അംശം ധാന്യത്തിൽ ഉള്ളതിനാൽ ചെള്ളുകളോ പ്രാണികളോ പിന്നീട് ധാന്യത്തിൽ കയറില്ല. മാത്രമല്ല പിന്നീട് ഇവ പാചകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ ഉപ്പിന്റെ അംശം ഉള്ളതും സ്വാദു കൂടുന്നതിന് ഉപകരിക്കും. ഇതിനായി ധാന്യങ്ങൾ ഒരു പാത്രത്തിലേയ്ക്ക് മാറ്റി ഉപ്പ് വിതറിയ ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ മാത്രം ചെയ്താൽ മതി. പിന്നീട് ധാന്യങ്ങളിൽ ചെള്ള്, പ്രാണികൾ ഇവ കയറില്ല. ഇത് എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും. ആയതിനാൽ എല്ലാവരും പരീക്ഷിച്ചു നോക്കൂ.
