ഇനി അലോവേര ജെല്ല് കടയിൽ നിന്നും വാങ്ങിക്കേണ്ട..!! വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ..!!

അലോവേര ജെല്ല് നിരവധി കാര്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കാറുണ്ട്. ചർമ പ്രശ്നങ്ങൾക്കും, മുടിയിലെ പ്രശ്നങ്ങൾക്കും എല്ലാം ഏറെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെല്ല് എന്നത്. നമ്മുടെ വീടുകളുള്ള കറ്റാർവാഴ നേരിട്ട് മുഖത്തും മറ്റും ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള അലർജികളും പല ആളുകൾക്കും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ മിക്ക ആളുകളും കടയിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ ജെല്ലുകൾ ആണ് മുഖത്ത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിൽ നിരവധി കെമിക്കലുകൾ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ നിരവധി പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മുടെ വീട്ടിലുള്ള കറ്റാർവാഴ ചെടിയിൽ നിന്നു തന്നെ എങ്ങനെ ഇത്തരത്തിലുള്ള ജെല്ല് ഉണ്ടാക്കാം എന്ന് പരിശോധിക്കാം.

ഇതിനായി നമുക്ക് ആലോവേര ചെറുതായി കട്ട് ചെയ്ത് അതിൻറെ ഉള്ളിൽ ഉള്ള ജെല്ല് മാത്രം വേർതിരിച്ചെടുക്കാം. ശേഷം നമുക്ക് അല്പം ഉരുളക്കിഴങ്ങ് ആവശ്യമായിട്ടുണ്ട്. ഉരുളക്കിഴങ്ങ് അരിഞ്ഞതിന് ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇത് അരിച്ചു കിട്ടുന്ന വെള്ളം മാത്രം എടുക്കണം. ഇനി ഒരു പാൻ വെച്ച് അതിലേക്ക് അലോവേര നല്ലതുപോലെ മിക്സിയിലിട്ട് അടിച്ച കറ്റാർവാഴ ചൂടാവാൻ ആയി വെക്കുക. ഇതിലേക്ക് നേരത്തെ അരിച്ച് വെച്ചിട്ടുള്ള ഉരുളക്കിഴങ്ങിന്റെ വെള്ളം കൂടി ചേർത്ത് കൊടുക്കണം.

ഇത് നല്ലതുപോലെ ചൂടായി വരുമ്പോൾ തന്നെ ജെല്ല് രൂപത്തിൽ ആകുന്നത് ആയിരിക്കും. നന്നായി ജെല്ല് ആയതിനുശേഷം പാൻ ഓഫാക്കി അതിലേക്ക് അല്പം റോസ് വാട്ടർ കൂടി ഒഴിച്ചുകൊടുക്കുക. ശേഷം ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. കടയിൽ നിന്നും വലിയ വിലകൊടുത്ത് വാങ്ങുന്ന അലോവേര ജെല്ല് ഇത്തരത്തിൽ പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.

Malayalam News Express