പണ്ടുള്ള ആളുകൾ തേങ്ങയിൽ നിന്ന് കൊപ്ര വേർതിരിച്ചെടുത്ത്, ഇത് ഉണക്കി, മില്ലിൽ കൊണ്ടുപോയി ആട്ടി വെളിച്ചെണ്ണ ആക്കാറുണ്ട്. പണ്ടുള്ള ആളുകൾ എങ്ങനെയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ ഒരുപാട് ആളുകൾ കൂടുതലായും കടകളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന പാക്ക്ഡ് വെളിചെണ്ണയാണ് ഉപയോഗിക്കാറുള്ളത്. മില്ലിൽ കൊണ്ടുപോയി ആട്ടി എടുക്കുന്നതിനുള്ള സമയം ഇപ്പോഴത്തെ ആളുകൾക്ക് ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്.
എങ്കിലും പല ആളുകളും ഇപ്പോഴും ഇക്കാര്യം തുടരുന്നുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്ന ആളുകൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ആട്ടി കൊണ്ടുവന്ന എണ്ണ കുറച്ചുനാളുകൾക്ക് ശേഷം കേടായി പോകുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗമുണ്ട്. ആദ്യം ആട്ടിയ വെളിച്ചെണ്ണ അനക്കാതെ വയ്ക്കണം.
ഏതാനും മണിക്കൂറുകൾ ഇങ്ങനെ വച്ചശേഷം ഇതിന്റെ അടിയിൽ തരികൾ അടിഞ്ഞുകൂടും. ശേഷം ഇതിന്റെ തെളിയായി നിൽക്കുന്ന വെളിച്ചെണ്ണ ഊറ്റി വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ഇതു വെയിലത്ത് രണ്ടു ദിവസം വെക്കണം. അതിനുശേഷം ഒട്ടും വെള്ളം ഇല്ലാത്ത ഉണങ്ങിയ പാത്രത്തിൽ വെളിച്ചെണ്ണ ശേഖരിച്ച് വയ്ക്കാവുന്നതാണ്. ശേഖരിച്ചു വെക്കുമ്പോൾ ഒരു കുപ്പിയിൽ ആണ് എടുത്തു വയ്ക്കുന്നതെങ്കിൽ ഒരു ടീസ്പൂൺ കുരുമുളക് ഇതിലേക്ക് കൊടുക്കുക. കൂടാതെ അരടീസ്പൂൺ കല്ലുപ്പും ഇതിലേക്ക് ഇടുക. കല്ലുപ്പും കുരുമുളകും വെളിച്ചെണ്ണയിൽ അലിയാത്തതിനാൽ പേടിക്കേണ്ട. ഇങ്ങനെ മാത്രം ചെയ്താൽ മതി. വെളിച്ചെണ്ണ കാലങ്ങളോളം കേടാകാതെ ഇരിക്കും. ആട്ടിയ വെളിച്ചെണ്ണ മാത്രമല്ല കടകളിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയും ഒരുപാട് കാലം കേടാകാതിരിക്കുന്നതിന് ഇങ്ങനെ ചെയ്തു നോക്കൂ. റിസൾട്ട് ഉറപ്പ്.
