ഇനി ആൻഡ്രോയ്ഡ് ടിവി ഉപയോഗിക്കാൻ സ്മാർട്ട് ഫോൺ മതി! ആൻഡ്രോയ്ഡ് ടിവി ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കുക!

ഒരു സ്മാർട്ട് ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്. നമ്മൾ ദിവസേന ഉപയോഗിക്കുന്ന പല വസ്തുക്കളും ഇപ്പോൾ സ്മാർട്ട് ആയി വരികയാണ്. ഡിജിറ്റൽ ഉപകരണങ്ങളുടെ കടന്നുകയറ്റം മനുഷ്യരുടെ ജീവിതത്തിന് വളരെയധികം സഹായകരമാകുന്നുണ്ട്. കൂടാതെ കൂടുതൽ സൗകര്യങ്ങൾ ഇത് ജനങ്ങൾക്ക് നൽകുന്നു. കണ്ടുപിടുത്തങ്ങൾ വികസിച്ചതോടെ എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിൽ കൊണ്ടുവരുന്നതിന് മനുഷ്യന് സാധിച്ചിട്ടുണ്ട്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് ടിവി.

പണ്ട് ആന്റിന ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിറയെ സ്വിച്ചുകൾ ഉള്ള ടിവിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ടച്ച് സ്ക്രീൻ സൗകര്യം ഉള്ള ടിവികൾ വരെ ലഭ്യമാണ്. മാത്രമല്ല ഇവയിൽ നമ്മുടെ മൊബൈലിൽ ലഭിക്കുന്ന പലതരത്തിലുള്ള സേവനങ്ങളും ലഭിക്കും.

ആൻഡ്രോയ്ഡ് ടിവികൾ മിക്ക ആളുകളും ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള ടിവികൾ ഉപയോഗിക്കുന്ന ആളുകൾ റിമോട്ട് ഉപയോഗിച്ചായിരിക്കും ടിവി പ്രവർത്തിപ്പിക്കുക. ഇന്റർനെറ്റ് സൗകര്യവും ഇത്തരം ടിവികളിലുണ്ട്. എന്നാൽ റിമോട്ട് ഉപയോഗിക്കുന്നതിനാൽ ടിവി ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനു പരിഹാരമായി റിമോട്ടിന് പകരം നമ്മുടെ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കാൻ സാധിക്കും.

ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് “Google TV” എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. അതിനുശേഷം വീഡിയോയിൽ ചേർത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തു ടിവിയുമായി പെയർ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ ടിവിയുടെ റിമോർട്ട് കണ്ട്രോളർ ആയി ഉപയോഗിക്കാവുന്നതാണ്. കാണിച്ചിരിക്കുന്നത് ശ്രദ്ധാപൂർവ്വം ചെയ്യുക. ആൻഡ്രോയ് ടിവി ഉള്ള എല്ലാ ആളുകൾക്കും ഇത് തീർച്ചയായും ഉപകാരപ്പെടും.

Malayalam News Express