ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിക്കാൻ സർക്കാരിന്റെ വക സബ്സിഡി ലഭിക്കും

ഇക്കാലത്തും സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ. ഇന്ത്യയെപ്പോലൊരു ജനസംഖ്യ വർദ്ധനവ് ഉള്ള രാജ്യത്ത്, ഭൂരിഭാഗം ആളുകളും തൊഴിലിനായി ഓട്ടോറിക്ഷ ആശ്രയിക്കാറുണ്ട്. അതുപോലെതന്നെ യാത്രയ്ക്കും സാധാരണക്കാർ കൂടുതലും ആശ്രയിച്ചു വരാറ് ഓട്ടോയാണ്. വർധിച്ചുവരുന്ന ഇന്ധന വില, വാഹന നിർമ്മാതാക്കളെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിനു ഫലമായാണ് ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങി തുടങ്ങിയത്. ഓട്ടോറിക്ഷകളും വ്യാപകമായി ഇലക്ട്രിക് ആയി മാറാൻ തുടങ്ങുകയാണ്.

ഒരു തൊഴിലിനായി കാത്തിരിക്കുന്നവർക്ക് ഇനി സബ്സിഡിയോടെ ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാം. 18 വയസ്സ് തികഞ്ഞ ആർക്കും സബ്സിഡിയോടെയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ആവും. വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ ചുവടെ ആയിരിക്കണമെന്ന നിബന്ധന മാത്രമേ ഉള്ളൂ. രാജ്യത്തിലെ ഭൂരിഭാഗം പേരുടെയും യുവജനങ്ങളുടെയും തൊഴിൽ സ്വപ്നത്തിന് പുതിയൊരു തുടക്കമാവുകയാണ് ഈ പദ്ധതിയിലൂടെ.

ഇനി ഈ ഇലക്ട്രിക് ഓട്ടോറിക്ഷ സബ്സിഡിയോടുകൂടി ലഭിക്കാൻ എന്തൊക്കെ രേഖകളാണ് വേണ്ടത് എന്ന് പറയാം. വളരെ സിമ്പിൾ ആണ് ആധാർ നമ്പർ മാത്രമാണ് ആവശ്യമായി വരുന്നത്. നിലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ ഉള്ളവർക്കും ഈ സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കാൻ ആവും. നിലവിലെ ആർസി ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് ഇവയാണ് ഇവരെ സംബന്ധിച്ച് ആവശ്യമായിവരുന്ന രേഖകൾ.

സബ്സിഡി ലഭിക്കുന്നത് 30,000 രൂപയാണ്. ഇത് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു എത്തും. അധികം വാഹനങ്ങൾ സബ്സിഡി നിരക്കിൽ എടുക്കാം എന്ന വ്യാമോഹം വേണ്ട. നിലവിൽ ഒരു വാഹനമാണ് ഇത്തരത്തിൽ സബ്സിഡിനിരക്കിൽ രജിസ്ട്രേഷൻ ചെയ്തു തരിക. ഇങ്ങനെ ലഭിച്ച വാഹനം രണ്ടുവർഷത്തിനകം കൈമാറ്റം ചെയ്യുവാൻ പാടില്ല എന്ന നിബന്ധന കൂടിയുണ്ട്. എന്തെങ്കിലും കാരണവശാൽ കൈമാറ്റം ചെയ്യേണ്ടതായി വന്നാൽ സബ്സിഡി തിരികെ നൽകേണ്ടിവരും. രണ്ടര ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വില.

സർക്കാരിന്റെ ഈ സബ്സിഡി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പ്രചാരണം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ രാജ്യത്തെ നിരവധി തൊഴിലില്ലായ്മ അനുഭവിക്കുന്നവർക്ക് ഇതൊരു ആശ്വാസമാകും.

Malayalam News Express