നമ്മുടെ വീടുകളിൽ തുരുമ്പുപിടിച്ച പഴയ ദോശ കല്ലുകളും പാനും ഉണ്ടായിരിക്കും. ഇവയിൽ തുരുമ്പ് കയറി തുടങ്ങിയാൽ പിന്നീട് നമ്മൾ ഇവ ഉപയോഗിക്കാറില്ല. ഉപയോഗിക്കാതെ മാറ്റിവെക്കുന്ന പല ഇത്തരത്തിലുള്ള വസ്തുക്കളും പിന്നീട് ആക്രി ആയി കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ എത്ര തുരുമ്പുപിടിച്ച പഴയ ദോശകല്ലും നമുക്ക് നോൺസ്റ്റിക് പാൻ ആക്കി മാറ്റാം.
ഇതെങ്ങനെയാണ് എന്ന് നോക്കാം. ഇതിനായി ആദ്യം എന്തെങ്കിലും കെട്ടി ഉള്ള വസ്തു ഉപയോഗിച്ച് ഇതിന്റെ മുകളിലുള്ള തുരുമ്പ് ചുരണ്ടി കളയുക. അതിനുശേഷം ഇത് അടുപ്പിൽ വച്ച് ചെറുതായി ചൂടാക്കുക. ദോശക്കല്ല് ചൂടായിവരണം. അതിനുശേഷം ഇതിനു മുകളിലേക്ക് കല്ലുപ്പ് വിതറുക. ഇനി ഒരു നാരങ്ങയുടെ മുറി ഉപയോഗിച്ച് നന്നായി ദോശക്കല്ലിൽ തേച്ചുപിടിപ്പിക്കുക. ചൂട് ഉള്ളതുകൊണ്ട് ഫോർക്ക് ഉപയോഗിച്ച് നാരങ്ങാ ഉരയ്ക്കാവുന്നതാണ്.
അതിനുശേഷം ഇതിനു മുകളിലേക്ക് പാമോയിൽ കുറച്ച് ഒഴിക്കുക. ഇനി ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ഇതിനു മുകളിലേക്ക് ഒഴിക്കുക. ശേഷം ഒരു കട്ടിയുള്ള തുണിയോ പേപ്പറോ ഉപയോഗിച്ച് നന്നായി ഇവയെല്ലാം ഉരച്ചു പിടിപ്പിക്കുക. അതിനുശേഷം ഇത് അടുപ്പിൽ നിന്നും മാറ്റുക. ഇനി ഇതു നന്നായി സോപ്പുപയോഗിച്ച് കഴുകിയെടുക്കുക. ശേഷം നന്നായി തുടച്ച് ഇതിനുമുകളിൽ വീണ്ടും പാമോയിൽ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഇത് മൂന്നു മുതൽ നാല് മണിക്കൂർ വരെ വെയിലത്ത് വെക്കണം. ഇനി ഇത് വൃത്തിയായി കഴുകിയെടുത്ത് ദോശക്കല്ല് ആയി ഉപയോഗിക്കാവുന്നതാണ്.
നോൺസ്റ്റിക് പാൻ പോലെ വളരെ എളുപ്പത്തിൽ ദോശ ഉണ്ടാക്കിയെടുക്കാം. ഇനി തുരുമ്പുപിടിച്ച ഇത്തരം ദോശ കല്ലുകൾ ആരും കളയരുത്. ഇങ്ങനെ വൃത്തിയാക്കി പുതുപുത്തൻ ആക്കി മാറ്റാവുന്നതാണ്.
