ഇനി എസി ഇല്ലാതെ തന്നെ റൂം തണുപ്പിക്കാം, ഇത്രയെളുപ്പത്തിൽ ചെയ്തെടുക്കാം

വേനൽക്കാലമായാൽ എല്ലാ ആളുകൾക്കും ഒരു പോലെ തോന്നുന്ന ഒരു കാര്യമായിരിക്കും വീട്ടിൽ ഒരു എ സി ഉണ്ടായിരുന്നെങ്കിൽ എന്നത്. എന്നാൽ പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ മൂലം മാത്രമാണ് പല ആളുകളും ഈ ഒരു ആഗ്രഹം മാറ്റി വയ്ക്കാറുള്ളത്. എന്നാൽ എ സി ഇല്ലാതെതന്നെ എങ്ങനെയാണ് റൂം തണുപ്പിക്കുക എന്ന് നോക്കിയാലോ? ഇതിനായി ആദ്യം ആവശ്യമുള്ളത് 2 എക്സ്സോസിസ്റ് ഫാനുകൾ ആണ്. ഇവ റൂമിന്റെ മുകൾഭാഗത്തെ ജനൽ വാതിലുകളിൽ ഫിക്സ് ചെയ്തുകൊണ്ട് റൂം മുഴുവൻ തണുപ്പിക്കാൻ സാധിക്കുന്നതാണ്.

ഒന്ന് ചൂടുകാറ്റ് പുറത്ത് വിടുന്നതിനും, അടുത്തത് തണുപ്പ് കാറ്റ് ഉള്ളിലേക്ക് കടത്തിവിടുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഫിക്സ് ചെയ്യുന്നതിനായുള്ള ഫാനുകൾ തിരഞ്ഞെടുക്കുമ്പോൾ മെറ്റൽ ബോർഡ് ഉള്ളത് തെരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയ്ക്ക് ശബ്ദം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഫൈബർ ബോഡിയുള്ള ഫാനുകൾ ആണ് തെരഞ്ഞെടുക്കേണ്ടത്.

ഇത് സ്ക്രൂ ചെയ്ത് വെക്കുകയോ, അല്ലെങ്കിൽ കെട്ടുകമ്പി ഉപയോഗിച്ചോ ഫിക്സ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഫാനുകൾ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ എയർ ടൈറ്റ് ആക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമാണ് മുറിക്കുള്ളിലെ താപനില ക്രമീകരിച്ച് ഇവ ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളൂ. ഇത് ഫിക്സ് ചെയ്യുന്നത് എങ്ങനെയാണെന്ന് വിശദമായി അറിയുവാൻ ഈ വീഡിയോ കാണാം.

Malayalam News Express