ഇനി ഏത് എണ്ണക്കുപ്പിയും വൃത്തിയായി കഴുകി എടുക്കാം..!! ഇക്കാര്യം പരീക്ഷിച്ചുനോക്കൂ..!!

വീടുകളിൽ നമ്മൾ സാധാരണ ചെയ്യുന്ന കാര്യമാണ് പാത്രങ്ങൾ കഴുകി വൃത്തിയാക്കുക എന്നത്. ചിലപ്പോൾ ചില കഠിനമായ കറകൾ പോലും കുറച്ചു നേരം അമർത്തി സോപ്പുപയോഗിച്ച് കഴുകിയാൽ വൃത്തിയാക്കാൻ സാധിക്കും. എത്ര കട്ടിയുള്ള എണ്ണമെഴുക്ക് ആയാൽ പോലും വൃത്തിയാക്കുന്നതിന് നമുക്ക് സാധിക്കും. എന്നാൽ എണ്ണ മെഴുക്ക് എത്രതന്നെ നോക്കിയാലും പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് കുപ്പിയിൽ ഉള്ള എണ്ണമെഴുക്ക്. നമ്മൾ എത്രവട്ടം സോപ്പ് ഉപയോഗിച്ച് കഴുകിയാലും പൂർണമായും ഈ എണ്ണമെഴുക്ക് വൃത്തിയാക്കിയെടുക്കാൻ നമുക്ക് സാധിക്കാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. നമ്മുടെ അടുക്കളയിൽ എല്ലാം സാധാരണ ഉണ്ടാകുന്ന ഒരു വസ്തു ഉപയോഗിച്ചാണ് ഇവിടെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത്.

ഇതിനായി ആദ്യം എണ്ണമെഴുക്ക് ഉള്ള കുപ്പി എടുക്കുക. അതിനു ശേഷം കുറച്ച് ഗോതമ്പു പൊടി എടുക്കുക. ഇനി കുറച്ച് ഗോതമ്പു പൊടി എടുത്ത് കുപ്പിക്കുള്ളിൽ ഇടുക. ഇനി അടപ്പ് ഉപയോഗിച്ച് അടക്കുക. ശേഷം കുപ്പി നല്ലപോലെ കുലുക്കുക. ഗോതമ്പു പൊടി എല്ലായിടത്തും എത്തി എന്ന് ഉറപ്പു വരുത്തേണ്ടതാണ്. 5 മിനിറ്റിനു ശേഷം വെള്ളവും സോപ്പും ഉപയോഗിച്ച് ഈ കുപ്പി കഴുകി എടുക്കാം.

പറ്റിപ്പിടിച്ചിരുന്ന എണ്ണമെഴുക്ക് ഒട്ടും തന്നെ ഇല്ലാതെ കുപ്പി വൃത്തിയായിരിക്കുന്നത് കാണാം. ഈ ഫലപ്രദമായ ടിപ്പ് എല്ലാവരും പരീക്ഷിക്കൂ.

Malayalam News Express