കറ്റാർവാഴ എന്ന ചെടിക്ക് വളരെയധികം ഔഷധഗുണങ്ങൾ ആണുള്ളത്. മുഖസൗന്ദര്യം ശ്രദ്ധിക്കുന്ന ആളുകൾക്കും കേശ സൗന്ദര്യത്തിനും ആരോഗ്യത്തിനും മറ്റ് ആരോഗ്യപരമായ കാര്യങ്ങൾക്കും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറ്റാർ വാഴ. ഇന്ന് മിക്ക വീടുകളിലും നമുക്ക് കറ്റാർവാഴ കാണാൻ സാധിക്കും. എന്നാൽ പലപ്പോഴും കറ്റാർവാഴ നല്ല രീതിയിൽ നോക്കാൻ സാധിക്കാതെ ഇത് ഉണങ്ങിപ്പോകുന്നു എന്നുള്ള പരാതികൾ പലരിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് കൃത്യമായ രീതിയിൽ കറ്റാർവാഴ നോക്കേണ്ടത്, അല്ലെങ്കിൽ എന്ത് വളമാണ് കറ്റാർവാഴ നല്ലരീതിയിൽ തഴച്ചു വളരുന്നതിന് നൽകേണ്ടത് എന്നുള്ള സംശയങ്ങൾ എല്ലാവർക്കും ഉണ്ടാകും. ഈ സംശയത്തിന് ഒരു പരിഹാരമായാണ് ഇന്നിവിടെ ഒരു പ്രധാനപ്പെട്ട ടിപ്പ് പരിചയപ്പെടുത്തുന്നത്. കറ്റാർവാഴ തഴച്ചു വളരുന്നതിന് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണിത്.
ഇവിടെ ഒരു പ്രത്യേക വളമാണ് തയ്യാറാക്കുന്നത്. ഇതിനായി ആവശ്യമുള്ളത് രണ്ട് പഴത്തൊലി മാത്രമാണ്. നമ്മൾ ഉപയോഗമില്ല എന്ന് കരുതുന്ന പഴത്തൊലി ഉപയോഗിച്ച് കറ്റാർവാഴ തഴച്ചു വളരാൻ സഹായിക്കുന്ന വളമുണ്ടാക്കാം. ഇതിനായി രണ്ട് പഴത്തോലി എടുക്കുക. അതിനുശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇനി ഒരു പഴയ പ്ലാസ്റ്റിക് പാത്രത്തിൽ അര ലിറ്റർ വെള്ളം എടുക്കുക. ഇനി ഈ പഴത്തൊലികൾ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഈ പാത്രം അടച്ച് അഞ്ചു ദിവസം സൂക്ഷിക്കണം. അതിനുശേഷം ഇത് അരിച്ചെടുത്ത് ഇതിലെ ചണ്ഡി നീക്കുക.
ഈ വെള്ളമാണ് നമ്മൾ ഉപയോഗിക്കേണ്ടത്. ആഴ്ചയിൽ രണ്ടു ദിവസം കറ്റാർവാഴയുടെ ചുവട്ടിലെ മണ്ണ് ചെറുതായി കൈ കൊണ്ട് ഇളക്കി ഈ വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ മാത്രം ചെയ്താൽ മതി കറ്റാർവാഴ തഴച്ചുവളരും.
