ഇനി കസ്കസ് കടയിൽ നിന്നും വാങ്ങേണ്ട..!! വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ..!!

മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാകുന്ന ഒരു ചെടിയാണ് തുളസി എന്നത്. നിരവധി ഗുണങ്ങളുള്ള ചെടിയായതുകൊണ്ടുതന്നെ മിക്ക വീടുകളിലും ഇത് വളർത്താറുണ്ട്. എന്നാൽ അധികം ആർക്കും അറിയാത്ത തുളസിച്ചെടിയുടെ ഒരു ഉപയോഗം ഇവിടെ പരിചയപ്പെടാം. രണ്ടു തരത്തിലുള്ള തുളസി ചെടികൾ ഉണ്ട്. ഇതിൽ രാമതുളസി ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്.

രാമ തുളസിയുടെ വിത്തുകൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ കസ്കസ് നിർമ്മിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി അറിയാം. ഇതിനുവേണ്ടി രാമ തുളസിയുടെ മുകൾഭാഗത്തേക്ക് വളർന്നു നിൽക്കുന്ന പൂക്കൾ ശേഖരിക്കണം. ഇത് വീട്ടിൽ തന്നെ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ചെടികളിൽ തന്നെ ധാരാളം ഉണങ്ങിയ പൂക്കൾ ഉണ്ടാകാറുണ്ട്. ഇവ ശേഖരിച്ചാലും മതിയാകും. ശേഷം ഈ പൂക്കളുടെ ഉള്ളിൽ നിന്ന് തുളസിയുടെ വിത്ത് വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ എല്ലാ പതിരുകളും കളഞ്ഞതിനുശേഷം കറുത്ത നിറമുള്ള വിത്തുകൾ ലഭിക്കുന്നതായിരിക്കും.

ഇതൊരു പാത്രത്തിലേക്ക് ഇടുക. ശേഷം ഇതിലേക്ക് അൽപം വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് വെള്ളത്തിൽ താഴ്ന്ന് കിടക്കുന്നതിനുവേണ്ടി നല്ലതുപോലെ മിക്സ് ചെയ്യണം. ഇത്തരത്തിൽ ഇളക്കി കൊണ്ടിരിക്കുമ്പോൾ തന്നെ കസ്കസിന്റെ ചെറിയ വെള്ളപ്പാട ഈ വിത്തിന് ചുറ്റും രൂപപ്പെടുന്നത് കാണാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കസ്‌കസ് തയ്യാറാക്കാവുന്നതാണ്. ഇനി വിലകൊടുത്ത് കസ്കസ് കടയിൽ നിന്നും വാങ്ങേണ്ടതില്ല. ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവിനായി വീഡിയോ കാണാൻ ശ്രദ്ധിക്കുക.

Malayalam News Express