ഇനി ചകിരിച്ചോറ് വിലകൊടുത്ത് പുറത്തുനിന്നും വാങ്ങേണ്ട! വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം വളരെ എളുപ്പത്തിൽ!

ചെറുതായെങ്കിലും കൃഷി ചെയ്യുന്ന ആളുകൾക്ക് ഏറെ ആവശ്യമുള്ള ഒരു കാര്യമായിരിക്കും ചകരിച്ചോറ് എന്നത്. സാധാരണയായി എല്ലാ ആളുകളും ഇത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. എങ്ങനെയാണെന്ന് ഇവിടെ പരിശോധിക്കാം. ഇതിനായി ചകിരി ചെറുതായി മുറിച്ച് എടുക്കണം. ശേഷം ഇത് ഒന്ന് ഡികമ്പോസ് ചെയ്ത് എടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഗ്രൈൻഡ് ചെയ്താൽ മയമില്ലാത്ത രീതിയിലായിരിക്കും നമുക്ക് ലഭിക്കുക. ചകിരി ഡികമ്പോസ് ചെയ്യുന്നതിനായി ഒരു പാത്രമെടുത്ത് അതിലേക്ക് അല്പം മണ്ണ് ഇടുക.

ശേഷം കമ്പോസ്റ്റ് എന്തെങ്കിലുമുണ്ടെങ്കിൽ അതും ചേർത്തു കൊടുക്കുക. അതിൽ അല്പം വെള്ളം കൂടി ഒഴിച്ചതിനുശേഷം ഇതിലേക്ക് ചകിരി ഇട്ടുവയ്ക്കുക. ഏകദേശം 30 ദിവസം വരെ ഇത്തരത്തിൽ ഇട്ടു വയ്ക്കാനായി ശ്രദ്ധിക്കണം. ചകിരി മുങ്ങിക്കിടക്കുന്ന രീതിയിലായിരിക്കണം പാത്രത്തിൽ വെള്ളം ഉണ്ടാകേണ്ടത്. ഏകദേശം 30 മുതൽ 45 ദിവസം വരെ ഇത്തരത്തിൽ തന്നെ വെക്കണം. ശേഷം നമുക്ക് ചകിരി പുറത്തെടുക്കാവുന്നതാണ്. ശേഷമുള്ള വെള്ളം നല്ലൊരു വളമായി തന്നെ ഉപയോഗിക്കാം. ശേഷം ഇതൊന്ന് അരച്ചെടുത്താൽ മാത്രം മതിയാകും.

നിങ്ങൾക്ക് കടലിൽനിന്ന് വാങ്ങുന്നതിനേക്കാൾ ഗുണമേന്മയുള്ള ചകിരിചോറ് വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ വീട്ടിൽ തന്നെ ചകിരിച്ചോർ ഉണ്ടാക്കാൻ ശ്രമിച്ചുനോക്കൂ. കൂടുതൽ വിവരങ്ങൾ അറിയാം.

Malayalam News Express