ഇനി ചിരവയില്ലാതെ വളരെ എളുപ്പത്തിൽ തേങ്ങ ചിരകാം.!!ഈ വിദ്യ അറിയാതെ പോകരുത്..!

നമ്മൾ മലയാളികൾ മിക്ക കറികളുടെ ഒപ്പവും തേങ്ങാപ്പാൽ ചേർക്കാറുണ്ട്.  എന്നാൽ വീട്ടമ്മമാർക്ക് ഏറെ മടിയുള്ള ഒരു കാര്യമായിരിക്കും തേങ്ങ ചിരവുക എന്നത്. ഇതിനായുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം തേങ്ങ പൊട്ടിച്ച് അല്പനേരം വെള്ളത്തിൽ ഇട്ട് വയ്ക്കണം. ഏകദേശം 15 മിനിറ്റോളം ഇത്തരത്തിൽ വയ്ക്കേണ്ടതുണ്ട്. ശേഷം ഇത് തണുപ്പിക്കാനായി ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസറിൽ ആണ് വയ്ക്കേണ്ടത്. ഏകദേശം ഒരു മണിക്കൂറോളം വയ്ക്കുന്നത് നല്ലതാണ്.

ഇനി തണുപ്പ് പോകാനായി വീണ്ടും വെള്ളത്തിലിട്ടു വയ്ക്കുക. ഇപ്പോൾ ഒരു കത്തി ഉപയോഗിച്ച് ചിരട്ടയിൽ നിന്ന് തേങ്ങയെ എളുപ്പത്തിൽ അടർത്തിയെടുക്കാൻ സാധിക്കും.  ഇങ്ങനെ ചെയ്തതിനു ശേഷം തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഇത് മിക്സിയിലിട്ട് ഒന്ന് കറക്കിയാൽ ചിരകിയത് പോലെ തന്നെ ലഭിക്കുന്നതായിരിക്കും.

ഇത് ഉപ്പേരികളിൽ ഇടുന്നതിനും,  തേങ്ങാപ്പാൽ പിഴിയുന്നതിനും എല്ലാം സാധാരണ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.  ഇത്തരത്തിൽ ചെയ്യുമ്പോൾ കുറച്ചുദിവസത്തേക്ക് ഉള്ള തേങ്ങ ഒരുമിച്ച് ചിരകി വെക്കാൻ സാധിക്കും.  ഇത് സൂക്ഷിക്കാനായി ഒരു പ്ലാസ്റ്റിക് കൺണ്ടയ്നറിലേക്ക് മാറ്റുക. ശേഷം അല്പം ഉപ്പു കൂടി ചേർത്ത് കൊടുക്കുക.  ഇനി ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഉപ്പു ചേർത്തതിനാൽ തന്നെ  നാളികേരം കുറച്ചു ദിവസങ്ങളിലേക്ക് കേടാകാതെ  ഇരിക്കുന്നത് ആയിരിക്കും.

Malayalam News Express