നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പ്രാണികൾ വരാറുണ്ട്. പ്രാണികളുടെ ശല്ല്യം കൂടുമ്പോൾ ആയിരിക്കും നമ്മളിവയെ തുരത്തുന്നതിനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുക. എന്നാൽ ചിലന്തികൾ പോലെയുള്ള ജന്തുക്കൾ വരുമ്പോൾ തന്നെ ഇവയെ എങ്ങനെയെങ്കിലും ഓടിക്കാനുള്ള മാർഗങ്ങൾ നമ്മൾ നോക്കും.
ഇവയെ ഓടിച്ചില്ലെങ്കിൽ നമുക്ക് സമാധാനമായി കിടന്നുറങ്ങാൻ പോലും സാധിക്കില്ല. കാരണം ഇവയിൽ വിഷാംശം അടങ്ങിയിരിക്കും. ഇവ കടിച്ചാൽ പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നമുക്ക് അനുഭവപ്പെടാം. അതിനാലാണ് ഇവയുടെ സാമീപ്യം നമ്മൾ ഭയക്കുന്നത്. ഇങ്ങനെ നമ്മുടെ സ്വസ്ഥത നശിപ്പിക്കുന്ന ചിലന്തികളെ ഓടിക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങൾ ഇന്നുണ്ട്. ചിലന്തികളെ ഓടിക്കുന്നതിനുള്ള പലതരത്തിലുള്ള പ്രൊഡക്ടുകൾ ഇന്ന് മാർക്കറ്റിൽ നിന്നും ലഭ്യമാണ്.
എന്നാൽ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം. കാരണം മാരകമായ വിഷാംശം ആണ് ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ പ്രകൃതിദത്തമായ ചില കാര്യങ്ങൾ ഉപയോഗിച്ച് വളരെ ഫലപ്രദമായി ചിലന്തികളെ ഓടിക്കാനുള്ള ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യം ഉള്ളത് കടകളിൽ നിന്നും ലഭ്യമായ പുതിനയില ആണ്. ചിലന്തികളെ ഓടിക്കുന്നതിന് ഒരു സ്പ്രേ ആണ് തയ്യാറാക്കേണ്ടത്. ഇതിനായി ആദ്യം ഒരു പിടി പുതിനയില എടുക്കുക. അതിനുശേഷം പുതിനയില ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക.
അതിനുശേഷം ഇതിലേക്ക് അരഗ്ലാസ് വിനാഗിരി ചേർക്കുക. ഇവ നന്നായി മിക്സിയിൽ അടിച്ചെടുത്ത ശേഷം അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. ഇനി ഇത് അരിച്ചെടുത്ത് സ്പ്രേ ബോട്ടിലേക്ക് മാറ്റുക. ഇനി ചിലന്തികൾ വരുന്ന സ്ഥലങ്ങളിൽ ഇതൊന്നു സ്പ്രേ ചെയ്താൽ മാത്രം മതി. ചിലന്തികൾ പിന്നീട് ആ പരിസരത്തേക്ക് വരില്ല. എല്ലാവരും ഈ ടിപ്പ് ട്രൈ ചെയ്തു നോക്കൂ. വളരെ ഫലപ്രദം.
