ഇനി ചെടി നടുമ്പോൾ ചട്ടിയിൽ മണ്ണ് നിറച്ചു കഷ്ടപ്പെടേണ്ട! ഇങ്ങനെ ചെയ്താൽ മതി ചെടികൾ തഴച്ചു വളരും!

ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ എല്ലാ ആളുകൾക്കും ഇഷ്ടമായിരിക്കും. മാത്രമല്ല എവിടെയെങ്കിലും ഭംഗിയുള്ള ചെടികളും പൂക്കളും കണ്ടാൽ നോക്കി നിൽക്കുന്നവരാണ് നമ്മളെല്ലാവരും. ഇതേ രീതിയിൽ ചെടികൾ നമ്മുടെ വീട്ടിലും നട്ടു പിടിപ്പിക്കണമെന്നും പരിപാലിക്കണം എന്നും എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ ചെടി നടുന്നതിന് വേണ്ട കഷ്ടപ്പാട് ഓർക്കുമ്പോൾ ഈ ആഗ്രഹം മാറ്റിവെക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ ഇനിമുതൽ ഈ ആഗ്രഹം മാറ്റി വെക്കേണ്ടതില്ല. ഒട്ടും കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ ചെടികൾ നടാവുന്നതാണ്. നമ്മൾ സ്ഥലപരിമിതി ഉള്ളതിനാൽ ചട്ടികളിൽ ആണ് ഇപ്പോൾ പ്രധാനമായും ചെടി നടാറുള്ളത്. അതിനാൽ തന്നെ ചെടിച്ചട്ടികളിൽ മണ്ണ് നിറയ്ക്കുന്ന കാര്യമാണ് എല്ലാ ആളുകളെയും ചെടികൾ നടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

കൂടാതെ ചട്ടികളിൽ മണ്ണ് നിറച്ചു കഴിഞ്ഞാൽ ഇവ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്നതിന് തന്നെ വളരെയധികം പാടാണ്. എന്നാൽ വീട്ടിൽ വെറുതെ പാഴായിപ്പോകുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. ചെടി നടുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകില്ല. മാത്രമല്ല സാധാരണ മണ്ണിൽ ചെടി നടുന്നതിനേക്കാൾ കുറവ് പരിപാലനം മാത്രം കൊടുത്താൽ മതിയാകും. ഇതിനായി ചെടിച്ചട്ടി തെരഞ്ഞെടുക്കുക. ഡ്രെയ്നേജ് ഹോൾ ഉള്ള ചട്ടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇനി ഇതിൽ പകുതിയോളം ചകിരി വയ്ക്കാവുന്നതാണ്. ചകിരിയിൽ ഒരുതരം കറ ഉള്ളതിനാൽ ചില ചെടികൾക്ക് ഇത് ഹാനികരമാണ്. അതുകൊണ്ട് തന്നെ രണ്ടുദിവസം വെള്ളത്തിലിട്ടു വെച്ച് ഉണക്കിയെടുത്ത ചകിരി ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ഇനി ഇതിനു മുകളിലായി കരിയില നിരത്തുക. കരിയില കമ്പോസ്റ്റ് ഉണ്ടെങ്കിൽ വളരെ നല്ലതാണ്. ഇനി ഇതിന് മുകളിൽ മണ്ണ് നിറയ്‌ക്കേണ്ടതാണ്. ചെടി വളരുന്നതിന് ആവശ്യമായ വിവിധ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന രീതിയിൽ തയാറാക്കുന്ന പ്രത്യേക മണ്ണാണ് ഇവിടെ നിറച്ചു കൊടുക്കേണ്ടത്. മണ്ണ് നിറച്ച ശേഷം ചെടി ഇതിൽ ഇറക്കി വച്ച് അല്പം വെള്ളം തളിച്ചു കൊടുക്കുക. ചെടി നടുന്നതിന് മുമ്പ് രണ്ടുദിവസം വെള്ളത്തിൽ ഇട്ട് വയ്ക്കുന്നത് വേഗം വേര് പിടിക്കാൻ സഹായിക്കും. മണ്ണിൽ നട്ടശേഷം അല്പം വെള്ളം നനച്ചു കൊടുക്കേണ്ടതാണ്. ഇനി രണ്ടു ദിവസം കൂടുമ്പോൾ വെള്ളം തളിച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ ചെടി നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ വളരെ ഭംഗിയായി വളരുന്നതാണ്. ഇനി ഒട്ടും കഷ്ടപ്പാട് ഇല്ലാതെ ആർക്കും ചെടി നടാം.

 

Malayalam News Express