ഇനി ടെറസിലും നമുക്ക് വെണ്ട കൃഷി ചെയ്യാം..!! ഇങ്ങനെ ചെയ്താൽ മാത്രം മതി!!

നമുക്ക് ഇഷ്ടമുള്ള പച്ചക്കറികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വെണ്ട. സാമ്പാറിലും മലയാളികൾക്ക് ഇഷ്ടപ്പെട്ട വളരെയധികം കറികളിലും പ്രധാനിയായ ഒന്നാണ് വെണ്ട. ഇത് നമ്മൾ സാധാരണ വീടുകളിൽ നടാറുണ്ട്.

എന്നാൽ സ്ഥലപരിമിതി ഉള്ള ആളുകൾക്ക് ടെറസിൽ കൃഷി ചെയ്യുന്നതിന് ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. നിറയെ ഗ്രോ ബാഗുകൾ ഉപയോഗിക്കുമ്പോൾ ഇവ തിങ്ങി നിറഞ്ഞ് ചിലപ്പോൾ ഒരു ഭംഗിയില്ലാതെ നിൽക്കും. ഇത് കാണുമ്പോൾ ചിലപ്പോൾ ചിലർക്ക് അരോചകം ആയിരിക്കും. ഇത് ഒഴിവാക്കുന്നതിന് വളരെ നല്ല രീതിയിൽ വെണ്ടയ്ക്കയ്ക്ക് വളരാൻ ആവശ്യമുള്ള സാഹചര്യം നമുക്കൊരുക്കാൻ സാധിക്കും. ഇതിനുവേണ്ടി ആവശ്യമുള്ള നീളത്തിന് പട്ടികകൾ വീഡിയോയിൽ കാണുന്നതുപോലെ എടുക്കുക. മൂന്നു വലിയ ചാക്കും ഇതുപോലെ എടുക്കേണ്ടതാണ്. അതിനുശേഷം ചാക്കിന് മുകളിൽ പട്ടികവച്ച് ഇത് സ്ക്രൂ ചെയ്തു ഉറപ്പിക്കുക. അതിനുശേഷം ചാക്ക് കത്രിക ഉപയോഗിച്ച് കീറിയതിനുശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പട്ടികയുമായി ബന്ധിപ്പിക്കുക. ആണി അടിക്കുകയോ സ്റ്റാപ്ലയർ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇനി ഇതിലേക്ക് മണ്ണ് നിറയ്ക്കാവുന്നതാണ്. അതിനുശേഷം ചെറിയ ഗ്രോബാഗുകളിൽ ലഭിക്കുന്ന വെണ്ടത്തൈകൾ ഇതിൽ കുഴിച്ചു വെക്കാം. ശേഷം ഇതിനുമുകളിൽ കരിയിലയോ വൈക്കോലോ നിറയ്ക്കാൻ സാധിക്കും. ഇനി ദിവസേന നനച്ചു കൊടുക്കണം. ഇങ്ങനെ മാത്രം ചെയ്താൽ മതി നമുക്ക് ടെറസിലും വെണ്ടയ്ക്ക ചെടികൾ ധാരാളമായി വളർത്താൻ സാധിക്കും.

Malayalam News Express