ഇനി ടൈലിലെ എത്ര പഴകിയ കറയും ഞൊടിയിടയിൽ ക്ലീൻ ചെയ്യാം! ഇങ്ങനെ മാത്രം ചെയ്താൽ മതി!

നമ്മുടെയെല്ലാം ബാത്റൂമിലും തറയിലും കിച്ചൻ ടൈലിലുമെല്ലാം ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കറ എന്ന് പറയുന്നത്. എത്ര തവണ കഴുകി നോക്കിയാലും ചിലപ്പോൾ ഇതൊന്നും പോകാറുമില്ല. ഇത്തരത്തിലുള്ള കറകൾ എങ്ങനെയാണ് എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നത് എന്ന് ഇവിടെ പരിശോധിക്കാം. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ഒരു സൊലൂഷൻ ഉണ്ടാക്കി നോക്കിയാലോ. ഇതിനായി ഒരു പാത്രത്തിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് അല്പം സിന്തറ്റിക് വിനിഗർ കൂടി ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം.

ഏകദേശം അര ഗ്ലാസ് തന്നെ വിനെഗറും വെള്ളത്തിലേക്ക് ചേർക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പ് ഇതിലേക്ക് ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിച്ചു കൊടുക്കണം. ശേഷം രണ്ട് ടേബിൾസ്പൂൺ സോഡാപ്പൊടി കൂടി ആഡ് ചെയ്യുക. സോഡാപ്പൊടി ഇടുമ്പോഴേക്കും ലായിനി ഒന്ന് പതഞ്ഞു വരുന്നതായിരിക്കും. ഇതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് കൂടി ആഡ് ചെയ്തു കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക.

നല്ലതുപോലെ പതഞ്ഞു വരുന്ന പരുവത്തിൽ മിക്സ് ചെയ്യാനായി ശ്രദ്ധിക്കുക. ശേഷം കറയുള്ള സ്ഥലത്ത് ഇത് ഒരു ബ്രഷ് കൊണ്ടോ മറ്റോ അപ്ലൈ ചെയ്യാം. അപ്പോൾതന്നെ കറ പോകുന്നതായി കാണാൻ സാധിക്കും. അല്ലെങ്കിൽ ഒരു 10 മിനിറ്റ് നേരം വയ്ക്കാവുന്നതാണ്. പഴയ കറകൾ പോകാൻ ഇതാണ് ഏറ്റവും ഉത്തമമായ മാർഗം. ഈയൊരു രീതി എല്ലാ ആളുകലക്കും ഉപകാരപ്പെടും.

Malayalam News Express