മിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്നത് ടോയ്ലറ്റ് ക്ലീനിങ്ങിന്റെ കാര്യത്തിൽ ആയിരിക്കും. ബാത്റൂമിലെയും ടോയ്ലറ്റിലെയും ചില കറകൾ എത്ര വൃത്തിയാക്കിയാലും പോകാറുമില്ല. ഇത് പല ആളുകളുടെയും പ്രധാന തലവേദന തന്നെയാണ്. ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. ഇതിനായി ഒരു നാരങ്ങ എടുക്കുക. ശേഷം ഇത് ചെറുതായി അരിയണം.
ഇനി ഇത് മിക്സിയിലിട്ട് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. ശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം. ഇനി അല്പം വിനാഗിരിയും ഉപ്പും ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം സാധാരണയായി ടോയ്ലറ്റ് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഹാർപിക് പോലുള്ള എന്തെങ്കിലും ഈ ഒരു മിശ്രിതത്തിലേക്ക് ചേർത്തു കൊടുക്കേണ്ടതാണ്. ഇത് നന്നായി യോജിപ്പിക്കാൻ ശ്രദ്ധിക്കണം. ശേഷം ടോയ്‌ലറ്റിലെ കറയുള്ള ഭാഗങ്ങളിൽ ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഒരു 15 മിനിറ്റ് ഈയൊരു മിശ്രിതം നന്നായി ഡ്രൈ ആവാനായി വെയിറ്റ് ചെയ്യണം. ശേഷം സാധാരണ ബ്രഷോ മറ്റോ ഉപയോഗിച്ച് ബാത്റൂം ക്ലീൻ ചെയ്യാവുന്നതാണ്. ഇപ്പോൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ എല്ലാ കറകളും പോയി ബാത്റൂം കൂടുതൽ തിളക്കത്തിലും സുഗന്ധത്തിലും ലഭിക്കുന്നതായിരിക്കും. പല ആളുകൾക്കും അറിയാത്ത ഒരു സൂത്രപ്പണിയാണിത്. ഇന്ന് തന്നെ ഇത് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.
