പൊതുവേ എല്ലാ കറികളിലും തേങ്ങാപ്പാൽ ചേർത്ത് കഴിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ മിക്ക വീടുകളിലും ദിവസത്തിൽ ഒരു തവണയെങ്കിലും തേങ്ങ ചിരകാറുണ്ട്. ഇത്തരത്തിൽ തേങ്ങാപ്പാൽ എടുത്തതിനുശേഷം പല ആളുകളും ബാക്കി വരുന്ന പീര വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇതിന് പല ഗുണങ്ങളും ഉണ്ട്. പല ആളുകൾക്കും ഇതിനെക്കുറിച്ച് ധാരണ ഇല്ലാത്തതുകൊണ്ടാണ് തേങ്ങ ചിരകിയ പീര വെറുതെ കളയുന്നത്. ഇതിന്റെ ഉപയോഗങ്ങളെ കുറിച്ച് നമുക്ക് ഇവിടെ പരിശോധിക്കാം.
സാധാരണയായി ഉപ്പേരികൾ വയ്ക്കുമ്പോഴോ മറ്റോ ഉപ്പു കൂടുകയാണെങ്കിൽ തേങ്ങ പാൽ പിഴിഞ്ഞതിനുശേഷം ബാക്കിവരുന്ന ഈ ഒരു പീര അല്പം ഇട്ടുകൊടുത്താൽ മതിയാകും. ഉപ്പ് പാകത്തിന് ആകും എന്ന് മാത്രമല്ല ഉപ്പേരിയുടെ രുചിയും വർദ്ധിപ്പിക്കാൻ ഇത്ര സഹായിക്കും. ഇത് കൂടാതെ ഇത് ഒന്നുകൂടി അരച്ച് തലയിൽ പുരട്ടുന്നത് മുടിവളർച്ചയ്ക്ക് ഏറെ സഹായകമാണ്. കൂടാതെ മുടി തിളക്കമുള്ളതാക്കാനും ഇത് സഹായിക്കുന്നു.
വരണ്ട ചർമം ഉള്ള ആളുകൾ ഇത് അരച്ച് പുരട്ടുകയാണെങ്കിൽ ചർമ്മത്തിന്റെ വരൾച്ച മാറി കിട്ടുന്നതായിരിക്കും. തേങ്ങ ചിരകിയാൽ ബാക്കിയാകുന്ന പീര ഒരു ടൈറ്റ് കണ്ടെയ്നറിൽ അടച്ചുവെച്ച് ഒരാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്രയും ഗുണങ്ങളുള്ള ഈയൊരു തേങ്ങാപ്പീര ഇനിയും ഉപയോഗശൂന്യമാണെന്ന് വിചാരിച്ച് കളയാതിരിക്കാൻ ശ്രദ്ധിക്കുക.
