ഇനി നമ്മുടെ വീട്ടിലും ആപ്പിൾ ചെടി വളർത്താം ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും

ആപ്പിൾ എല്ലാവർക്കും ഇഷ്ടമുള്ള ഫലമാണ്. ഒരു ആപ്പിളിൽ നിന്ന് എങ്ങനെയാണ് നമുക്കും ആപ്പിൾ തൈകൾ മുളപ്പിച്ച് എടുക്കാൻ സാധിക്കുക എന്ന് നോക്കാം. ഇതിനായി ആദ്യം ആപ്പിൾ മുറിച്ച് എടുക്കാനായി ശ്രദ്ധിക്കുക. ശേഷം ഇതിൽനിന്ന് നമുക്ക് വിത്ത് എടുക്കേണ്ടതുണ്ട്. ശേഷം ഒരു 48 മണിക്കൂർ നേരത്തേക്ക് വിത്തുകൾ വെള്ളത്തിലിട്ടു വയ്ക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നന്നായി കുതിർന്ന വിത്ത് ഒന്ന് വലുതായി കിട്ടുന്നതായിരിക്കും. ഇതിനുശേഷം വിത്തിന് പുറത്തുള്ള കറുത്ത തൊലി നീക്കം ചെയ്തു കളയണം. ശേഷം കിട്ടുന്ന വെള്ള നിറത്തിലുള്ള വിത്തുകൾ ടിഷ്യു പേപ്പർ മെത്തേഡ് ഉപയോഗിച്ച് നമുക്ക് മുളപ്പിച്ച് എടുക്കാവുന്നതാണ്.

ഇതിനായി എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നർ എടുക്കുക. ഇതല്ലെങ്കിൽ ഒരു കവർ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. കണ്ടെയ്നറിനുള്ളിൽ ടിഷ്യു കടലാസ് മുറിച്ച് സെറ്റ് ചെയ്തു വയ്ക്കുക. ഒന്നു മടക്കിയ ശേഷം പാത്രത്തിന്റെ അടിയിൽ ടിഷ്യൂ വെച്ചാൽ മതിയാകും. ശേഷം ഇത് ചെറുതായി ഒന്ന് നനച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. ശേഷം വിത്തുകൾ ഇവയുടെ മുകളിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇതിനു മുകളിൽ ചെറിയൊരു ടിഷ്യുവിൻറെ കഷ്ണം കൂടി വെച്ചു കൊടുക്കുക.

ശേഷം ഇതും ചെറുതായൊന്നു നനക്കേണ്ടതുണ്ട്. ശേഷം ഇത് എയർ ടൈറ്റായി നല്ലതുപോലെ അടയ്ക്കുക. ഏകദേശം ആറ് ദിവസം മുതൽ 12 ദിവസം വരെയുള്ള സമയത്ത് ഇത് മുളച്ചു വരുന്നതായിരിക്കും. ഫ്രിഡ്ജിനുള്ളിലോ അല്ലെങ്കിൽ ചൂട് അധികം ഇല്ലാത്ത സ്ഥലങ്ങളിലോ വച്ച് മുളപ്പിച്ച് എടുക്കാവുന്നതാണ്. ശേഷമുള്ള പരിചരണ രീതികളെ കുറിച്ച് കൂടുതൽ വിവരണങ്ങൾ അറിയാം.

Malayalam News Express