ഉദ്യനങ്ങളിൽ ജമന്തി പൂക്കൾക്കുള്ള പങ്കു വളരെ വലുതാണ്. വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പിങ്ക്, തുടങ്ങിയ കളറുകളിൽ നിറയെ ബോക്കെ പോലെ തിങ്ങി നിറഞു വളരുന്ന ചെടികളാണ് ഇവ. തണുപ്പ് പ്രദേശങളിലാണ് കൂടുതലായി കണ്ടു വരുന്നത്. തമിഴ് നാട്ടിലും കർണാടകയിലുമാണ് ഇവ കൂടുതലായി കൃഷി ചെയ്ത് കാണുന്നത്. ഒരു ജമന്തി ചെടി ഉണ്ടെങ്കിൽ അതിൽ നിന്ന് ഒരുപാട് തയ്കൾ ഉണ്ടാകാം. ഒരു ചെടിയിൽ തന്നെ 100, 150പൂക്കൾ തിങ്ങി വളരാറുണ്ട്. ചെടി ചെട്ടിയിലും ഓപ്പൺ സ്പേസിലും ഇത് നടാം.
ജമന്തിച്ചെടിയുടെ സ്വദേശം കൊറിയ ആണ്. ഇത് പ്രതിധാനം ചെയുന്ന സിബോൾ ജോയ് ആൻഡ് പ്ലെഷർ ആണ്. ചെറിയ ചെട്ടിയിൽ നടമെന്നത് ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്.അത്കൊണ്ട് തന്നെ ഫ്ലാറ്റുകളിലും വളർത്താം എന്ന സവിശേഷതയും ഉണ്ട്. കമ്പു ഒടിച്ചു കുത്തിയും പൂക്കൾ ഉണക്കി വിത്താക്കി ഉണക്കി വിതച്ചു പുതിയവ ഉത്പാദിപ്പിച്ച് എടുക്കാം.
പുതിയ തൈ പ്രോപഗറ്റ് ചെയ്യാൻ ഒരു സിമ്പിൾ വഴിയുണ്ട്. എന്നാൽ അത് അധികമാർക്കും അറിയില്ല. നടുന്ന അഗ്രഭാഗം 45°കട്ട് ചെയ്ത് കറ്റാർവാഴയുടെ ജെല്ല് തേക്കുക. നന്നായി വളരാനും റൂട്ട് പിടിക്കാനും ഇത് നല്ലതാണ്. പഴുത്ത ഇല, അനാവശ്യ മോട്ടുകൾ എല്ലാം കട്ട് ചെയ്ത് കളയാവുന്നതാണ്. വളം ഓർഗാനിക് ഉപയോഗിക്കുന്നതാണ് നല്ലത്. ചാണകപ്പൊടി, എളുപ്പൊടി, ആട്ടിൻ കാട്ടം, ഉപയോഗികാം. ഫേർട്ടിലൈസെറും ഉപയോഗിക്കാം.
പൊട്ടാഷ് അടങ്ങിയ സവാള, പഴത്തൊലി ഇവയും വളമായി ഉപയോഗിക്കുന്നത് നല്ലതാണ്.19,19 വളംവാങ്ങി 1 ടീസ്പൂൺ എടുത്ത് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കാം. എന്നിട്ട് തളിക്കാവുന്നതാണ്. ചെടിയുടെ വളർച്ച മുരടിക്കുന്നതായി തോന്നിയാൽ വലിയ ഇലകൾ മുറിക്കുക. അപ്പോൾ ചെടിയുടെ വളർച്ച കൂടും. മണ്ണ്, മണൽ, ചാണകപ്പൊടി, എളുപ്പൊടി മിക്സ് ചെയ്ത് മണ്ണിൽ നട്ടാലും നന്നായി വളരും.
