നമ്മുടെ വീടുകളിൽ എല്ലാം നിലവിളക്കുകൾ ഉണ്ടായിരിക്കും. പൂജ മുറിയിലും മറ്റും ഉപയോഗിക്കുന്ന നിലവിളക്കുകൾ കുറച്ച് നാൾ ഉപയോഗിച്ച് കഴിയുമ്പോഴേക്കും കരി പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള കരിയും ക്ലാവും നീക്കം ചെയ്യുന്നത് നല്ല ബുദ്ധിമുട്ട് ഉള്ള പണി തന്നെയാണ്. എണ്ണയുടെ കരി ആയതുകൊണ്ട് തന്നെ എത്ര തേച്ചു ഉരച്ചാലും ഇത് ബാക്കിയാവാറുണ്ട്. എന്നാൽ ഇതിനു വേണ്ടിയുള്ള ഒരു കിടിലൻ ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി നമുക്ക് ആവശ്യം വരുന്നത് തക്കാളിയോ അല്ലെങ്കിൽ ചെറുനാരങ്ങയോ ആണ്. ശേഷം അല്പം ബേക്കിംഗ് പൗഡർ എടുക്കുക. ഇതിലേക്ക് സാധാരണ ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പുപൊടി എന്നിവ ചേർത്തു കൊടുക്കണം. ഇതിലേക്ക് അൽപം വിനാഗിരി കൂടി ആഡ് ചെയ്യേണ്ടതാണ്. ഇനി തക്കാളി ആണെങ്കിൽ ഇത് നല്ലതുപോലെ അരച്ച് ഈ മിശ്രിതത്തിൽ ചേർത്തു കൊടുക്കണം.
നാരങ്ങ പിഴിഞ്ഞ് ചേർത്താൽ മതിയാകും. ശേഷം നിലവിളക്കിൽ ഈ മിശ്രിതം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു 10 മിനിറ്റിനു ശേഷം സാധാരണ പോലെ ഒരു ചകിരി കൊണ്ടോ, അല്ലെങ്കിൽ നാരങ്ങയുടെ തൊലികൊണ്ടോ ഉരച്ചു കഴുകാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് പഴയ തിളക്കത്തിൽ തന്നെ നിലവിളക്ക് കാണാൻ സാധിക്കുന്നതായിരിക്കും.
