ഇനി പപ്പായ തഴച്ചു വളരും, ഇതുപോലെ കായ്ക്കാൻ ഈ നുറുങ്ങു വിദ്യകൾ മതി

പപ്പായ എന്നത് ഒരു കാലത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പച്ചക്കറിയായും മധുര ഫലമായും നാമതിനെ ഉപയോഗിച്ചുപോന്നു. അച്ചാർ, തോരൻ, മോരുകറി തുടങ്ങി പല വിഭാഗങ്ങളായി അത് നമ്മുടെ തീൻമേശകളിൽ ഇടംപിടിച്ചു. പോഷക മൂല്യം ഏറ്റവും കൂടുതൽ ഉള്ള ഒരു ഫലമാണിത്. കർമൂസ, കപ്പളങ്ങ ഓമക്കായ, പപ്പായ എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു. യന്ത്രവൽകൃത ലോകത്തേക്ക് എല്ലാം മാറിയപ്പോൾ പറമ്പിൽ ഇവയൊന്നും കാണാതായി. ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കും ചെറിയ വീടുകളിലേക്കും നാം ഒതുങ്ങിയപ്പോൾ കാർഷിക വൃത്തിയുടെ പ്രാധാന്യം നമ്മൾ മറന്നു പോയി. പകരം ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡിനെയും ഹോം ഡെലിവറിയുടെയും ആശ്രയിച്ചു. നമ്മുടെ ഭക്ഷണ സംസ്കാരത്തെ അപ്പാടെ മറന്നു.

 

അത്തരത്തിൽ പപ്പായുടെ ഗുണഗണങ്ങളെക്കുറിച്ചും വളർത്തിയെടുക്കുന്നതിനെ കുറിച്ചും തനതു ഭാഷയിൽ വിവരിക്കുകയാണ് എസ് കെ മച്ചാൻ എന്ന ചാനൽ. സാധാരണ ഭാഷയിൽ സംസാരിക്കുകയും ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ കാണിച്ചുതരികയും ചെയ്യുന്നു ഇതിലൂടെ അവതാരകൻ. രണ്ട് പപ്പായ തൈകളും തമ്മിലുള്ള വിത്യാസം കാണിച്ചു തന്നിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ഒന്നു വളം ഒന്നുമിടാതെ ശോഷിച്ചു പോയിരിക്കുന്നു. മറ്റേതിൽ നിറയെ തുടുത്ത് കായ്ഫലങ്ങളും അതിനു കാരണം പ്രത്യേകരീതിയിൽ വളം ചെയ്തതാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

 

കായ്ഫലത്തിനുവേണ്ടി രണ്ടാമത്തെ തെയ്യിൽ പകുതി മുറിച്ച ശേഷം ചകിരി എടുത്തു കഷണങ്ങളാക്കി വെള്ളത്തിലിട്ടു വെക്കുക. അത് ഒരു പോളിത്തീൻ കവറിൽ ഭദ്രമായി കെട്ടി വയ്ക്കുക. ശേഷം പകുതി മുറിച്ച് വെച്ച ഭാഗത്ത് ഈ ചകിരിചോറ് വെച്ച് കവർ വെച്ച് ബലമായി കെട്ടുക. അതിന് മുൻപ് ഈ ചകിരിച്ചോറ് കുറച്ച് കട്ട് ചെയ്തു പുറത്തേക്ക് കാണുന്ന വിധത്തിൽ ആക്കി വെക്കണം. കട്ട് ചെയ്ത് ഭാഗത്തിന് അഭിമുഖമായി വേണം അത് ചുറ്റി കെട്ടാൻ. ദിവസങ്ങളിൽ ആഴ്ചയിലൊരിക്കലോ ചാണകവെള്ളം തളിച്ചു കൊടുക്കാം. ചുരുങ്ങിയ മാസത്തിനുള്ളിൽ തന്നെ നല്ല വിളവ് നൽകും. പഴുത്തു തുടുത്ത കായകൾ ആയിരിക്കും ഇത് ഉണ്ടാക്കുക എന്നും അദ്ദേഹം തെളിവ് സഹിതം വിശദീകരിക്കുന്നു. എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വളരെ ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത് അതുകൊണ്ടുതന്നെ ഈ മച്ചാൻ എന്ന് യൂട്യൂബ് ചാനൽ സാധാരണക്കാർക്കിടയിൽ പ്രിയമായി മാറുകയാണ്.

Malayalam News Express