നിരവധി നിയമങ്ങളാണ് ഇപ്പോൾ വാഹനങ്ങളെ സംബന്ധിച്ച് സ്വീകരിച്ച് വരുന്നത്. അത്തരത്തിൽ പുതിയ ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇനി മുതൽ പഴയ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആണ് ഇപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്വീകരിക്കാനായി പോകുന്നത്. ഈയൊരു വിവരം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ആണ് പുറത്ത് വീട്ടിരിക്കുന്നത്. 2019ൽ വന്ന നിയമമനുസരിച്ച് അതിനുശേഷം ഉള്ള എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ഉറപ്പാക്കിയിരുന്നു.
ഈ ഒരു നിയമത്തിന് പിന്നാലെയാണ് ഇപ്പോൾ പഴയ വാഹനങ്ങളിലുംസെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ഉറപ്പുവരുത്തുന്നത്. ജിപിഎസ് സംവിധാനത്തോടുകൂടി ആയിരിക്കും ഈ ഒരുനമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത്.അതുകൊണ്ടുതന്നെ ടോൾ പിരിവുകളിൽ നിന്നും മറ്റും ആശ്വാസം ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. 2023 ആവുമ്പോഴേക്കും ഈ ഒരു പദ്ധതി പ്രവർത്തികമാക്കുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്.
ഈയൊരു സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം ട്രോൾ കൊടുക്കാൻ സാധിക്കുന്ന രീതിയിലേക്ക്എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ വ്യാജ നമ്പർ പ്ലേറ്റുകൾ ഇല്ലാതാക്കാനും ഈയൊരു മാർഗ്ഗം സഹായിക്കും. എല്ലാ ജനങ്ങളും ഈ ഒരുവിവരം അറിഞ്ഞിരിക്കുക.
