ഇനി പാറ്റയും, പല്ലിയും വീടിന്റെ പരിസരത്ത് പോലും വരില്ല..!! വീട്ടിലെ ഈ ഒരു സാധനം മാത്രം മതി..!!

നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാന ശല്യം ആയിരിക്കും പാറ്റയും, പല്ലിയും. ഇതിനെ എങ്ങനെ വളരെ എളുപ്പത്തിൽ ഓടിക്കാം എന്നാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്. മിക്ക ആളുകളും ഇതിനായി നിരവധി പ്രൊടക്ടുകൾ കടകളിൽനിന്ന് വാങ്ങി ഉപയോഗിച്ച് പരാജയപ്പെട്ടിരിക്കുന്നവരായിരിക്കും. എന്നാൽ ഇനി ഇതിൻറെ ഒന്നും ആവശ്യമില്ല. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ഇത് എങ്ങനെയാണെന്ന് നോക്കാം.

നമുക്കതിന് ഏറ്റവും പ്രധാനമായി വേണ്ടത് വിക്സ് ആണ്. നമ്മുടെ എല്ലാവരുടെയും വീട്ടിലുണ്ടാക്കുന്ന ഒന്നാണിത്. ഏകദേശം ഒരു കാൽ ടേബിൾസ്പൂണോളം വിക്സ് ആണ് നമുക്ക് ഇതിനായി വേണ്ടത്. ശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡ ആണ് ചേർത്തു കൊടുക്കേണ്ടത്. ഇതും ഏകദേശം ഒരു കാൽ ടേബിൾസ്പൂണോളം എടുക്കാൻ ശ്രദ്ധിക്കണം. ശേഷം ചെറുനാരങ്ങാ ആണ് നമുക്ക് വേണ്ടത്. ഇത് നല്ലതുപോലെ പിഴിഞ്ഞ് ചേർത്ത് കൊടുക്കുക.

ശേഷം ഇത് നന്നായി മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് ഏകദേശം അര ഗ്ലാസോളം ചൂടുവെള്ളം ചേർക്കുക. വീണ്ടും ഇതൊന്ന് മിക്സ് ചെയ്യാനായി ശ്രദ്ധിക്കണം. ശേഷം ഇതൊരു സ്പ്രേ ബോട്ടിലേക്ക് മാറ്റി നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു സൊലൂഷൻ സ്പ്രേ ചെയ്തുകൊടുക്കുന്നതോടുകൂടി തന്നെ പാറ്റയും, പല്ലിയും എല്ലാം നിങ്ങളുടെ വീട്ടിൽനിന്ന് പോകുന്നതായിരിക്കും. വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു രീതിയാണിത്. കൂടുതൽ വിവരങ്ങൾ അറിയാം.

Malayalam News Express