മിക്ക ആളുകളും ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്ക വീടുകളിലും ഇൻഡോർ പ്ലാന്റ്സും, ഔട്ഡോർ പ്ലാന്റസും എല്ലാം ധാരാളമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്ക് മാറി നിൽക്കാൻ പോലും ആളുകൾക്ക് പേടിയാണ്.
ഒരു ദിവസം മാറി നിന്നാൽ കൂടി ചെടികൾ കരിഞ്ഞു പോകുമോ എന്നുള്ള ടെൻഷനാണ് മിക്ക ആളുകൾക്കും. ഇനി അങ്ങനെ ഉണ്ടാകില്ല. ഇതിനായുള്ള ഒരു കിടിലൻ പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്. എന്താണെന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് 2 മിനറൽ വാട്ടറിന്റെ കുപ്പിയാണ്. ശേഷം ഈ കുപ്പികളുടെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കണം. ശേഷം താഴെ ഭാഗവും കട്ട് ചെയ്യണം. ശേഷം അടുത്ത കുപ്പിയെടുത്ത് ഇതിൻറെ മൂടി ഭാഗത്തും അടിഭാഗത്തും ഒരു ഹോൾ ഉണ്ടാക്കി കൊടുക്കുക. ചെറിയ ഹോൾ മാത്രം ഉണ്ടാക്കിയാൽ മതിയാകും. ഇനി വേണ്ടത് ഒരു ബഡ്സാണ്. ഇതിന്റെ ഒരു ഭാഗത്തെ പഞ്ഞി റിമൂവ് ചെയ്ത്, മൂടിയിലുള്ള ഹോളിൽ ഇട്ട് വയ്ക്കുക. ബഡ്സ് ടൈറ്റായി ഇരിക്കുന്ന വിധത്തിലുള്ള ഹോൾ ആണ് വേണ്ടത്.
ഇനി നനക്കേണ്ട ചെടികളുടെ ചുവട്ടിൽ ആദ്യം രണ്ടുവശവും വെട്ടിയ കുപ്പി ഒന്ന് വെച്ചു കൊടുക്കുക. മറിഞ്ഞു വീഴാതിരിക്കാനായി മണ്ണ് കുറച്ചു മാറ്റി സെറ്റ് ചെയ്യുന്നതാണ് നല്ലത്. ശേഷം ചെറിയ ദ്വാരം ഇട്ട കുപ്പിയിൽ വെള്ളം നിറയ്ക്കുക. ശേഷം ഈ കുപ്പി തിരിച്ച് മുറിച്ചുവെച്ച കുപ്പിയുടെ മുകളിലേക്ക് വെച്ചു കൊടുക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ തുള്ളിതുള്ളിയായി ചെടിയിലേക്ക് വെള്ളം എത്തുന്നതായിരിക്കും. ഇങ്ങനെ ചെയ്താൽ എവിടെയെങ്കിലും പോകുമ്പോൾ ചെടി നടക്കാതെ ഉണങ്ങി പോകും എന്നുള്ള ടെൻഷനും വേണ്ട. കൂടുതൽ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.
