ഇനി പ്ലാവ് മുളപ്പിക്കാൻ പുതിയ വഴി, 6 മാസത്തിൽ ചക്ക ഉണ്ടാകാൻ ഇതിലും നല്ല വഴിയില്ല

പ്ലാവ്, ചക്ക എന്നിവ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്. പ്ലാവിന്റെ തൈകൾ ലഭിക്കുന്നതിന് നമ്മൾ പല മാർഗങ്ങളും നോക്കാറുണ്ട്. എന്നാൽ അലോവേര ജെൽ ഉപയോഗിച്ച് പ്ലാവ് തൈ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വാഴപ്പിണ്ടിയിലാണ് നമ്മൾ പ്ലാവ് മുളപ്പിക്കുന്നത്. ഇതിനുവേണ്ടി കുല വെട്ടിക്കഴിഞ്ഞ വാഴയുടെ തല ഭാഗം മുറിച്ചുമാറ്റിയതിനു ശേഷം ഇതിന്റെ പിണ്ടിയിൽ കുറച്ചുഭാഗം വീഡിയോയിൽ കാണുന്നതുപോലെ മുറിച്ചു മാറ്റുക. ഇപ്പോൾ ഇവിടെ കപ്പ് പോലെ കുഴി രൂപപ്പെടും. ഇതിലേക്ക് ആദ്യം അല്പം ചകിരിച്ചോറ് നിറയ്ക്കുക. അതിനുശേഷം ഇതിലേക്ക് അലോവേര ജെൽ ഒഴിക്കുക. ഇവ നന്നായി മിക്സ് ചെയ്തു വെക്കുക. ഇനി പ്ലാവിൽ നിന്ന് വരുന്ന ഒരു മുള ചെത്തിയെടുക്കുക. ശേഷം ഇതിലും അലോവേര ജെൽ തേച്ചതിനുശേഷം വാഴപ്പിണ്ടിയിലേക്ക് ഇറക്കി വയ്ക്കുക. ഇതിന് ചുറ്റും ചകിരിച്ചോർ നിറയ്ക്കുക. ഇനി ഇതിൽ അല്പം വെള്ളം നനച്ച ശേഷം ഒരു പ്ലാസ്റ്റിക് കുപ്പി തലഭാഗം മുറിച്ചുമാറ്റി ഇതിലേക്ക് കമ്മിഴ്ത്തി വയ്ക്കുക. കുറച്ചുനാളുകൾക്ക് ശേഷം തൈ മുളച്ചു വരുന്നത് കാണാൻ സാധിക്കും. ഇതിൽ പേര് പിടിച്ചിട്ടുണ്ടാകും. ഇനി ഇത് ചട്ടിയിലോ ചാക്കിലോ മണ്ണ് ഒരുക്കി മാറ്റാവുന്നതാണ്.

Malayalam News Express