നമ്മുടെ എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഇപ്പോൾ പ്രധാനപ്പെട്ട ഭാഗമാണ് വാട്സപ്പ് എന്നു പറയുന്നത്.
ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഡിജിറ്റൽ യുഗത്തിൽ കാൾ ചെയ്യാനും മെസ്സേജ് അയക്കാനും പണം ട്രാൻസ്ഫർ ചെയ്യാൻ പോലും എല്ലാവരും ഇതാണ് ഉപയോഗിക്കുക. അത്രത്തോളം വാട്സ് ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് വാട്സ്ആപ്പ് ഒരു പോളിസി അംഗീകരിക്കണമെന്ന് പറഞ്ഞു മെസ്സേജ് ഉണ്ടായിരുന്നു. പലരും ഇത് എതിർക്കുകയാണ് ചെയ്തത്. അവരുടെ സ്വകാര്യതയും മറ്റും പോകും എന്ന് കരുതിയാണ് ഇതരത്തിലുള്ള ഒരു എതിർപ്പ് വ്യാപകമായി ഉയർന്നത്. അങ്ങനെ അവർ അത് മൂന്നു മാസം കൂടി എക്സ്സ്റ്റണ്ട് ചെയ്തിരുന്നു. ഈ മെയ് പതിനഞ്ചാം തീയതിക്കുള്ളിൽ ഇത് അപ്ഡേറ്റ് ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ മെയ് 15 ആയിരിക്കുന്നു. ഇനിയും ഈ ഒരു അപ്ഡേറ്റ് വാട്സ്ആപ്പ് പിൻവലിച്ചിട്ടില്ല. അതു കൊണ്ടു തന്നെ വാട്സ് ആപ്പ് എടുക്കുന്ന തീരുമാനമെന്ന് പിന്നീട് അറിയുകയുള്ളൂ. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉള്ളത്. എല്ലാവരും ഇത് അറിഞ്ഞിരിക്കണം. മറ്റുള്ള
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
