ഇനി ബക്കറ്റിലെയും കപ്പിലേയും വഴുവഴുപ്പ് മാറ്റാം..!! ഇത് മാത്രം ചെയ്താൽ മതി..!!

നമ്മുടെ ബാത്ത്റൂമുകളിൽ നമ്മൾ സാധാരണയായി ബക്കറ്റും കപ്പും ഉപയോഗിക്കാറുണ്ട്. തുടർച്ചയായുള്ള ഉപയോഗത്തിൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടാകുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. ഇങ്ങനെ ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടാകുമ്പോൾ നമ്മുക്ക് ഇത് ഉപയോഗിക്കാൻ ചിലപ്പോൾ മടുപ്പ് ആയിരിക്കും. അങ്ങനെ വരുമ്പോൾ നമ്മൾ സാധാരണ സോപ്പ് പൊടി ഉപയോഗിച്ച് ഇവ കഴുകുകയാണ് പതിവ്.

എങ്കിലും രണ്ടു ദിവസത്തിനു ശേഷം ഇവയിൽ പഴയ പടി വഴുവഴുപ്പ് വന്നിരിക്കും. ഈ പ്രശ്നം പലപ്പോഴും വീടുകളിൽ ആളുകൾക്ക് തലവേദന ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നത്തിന് നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു കാര്യം ഉപയോഗിച്ച് പരിഹാരം കാണാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഉപ്പും ബേക്കിംഗ് സോഡയും ആണ്. ആദ്യം വഴുവഴുപ്പുള്ള ബക്കറ്റും കപ്പും എടുക്കുക.

അതിനുശേഷം ഇവയിൽ പൊടിയുപ്പ് വിതറി നല്ലപോലെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡയും വിതറി കൈ ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കുക. 5 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. ഇങ്ങനെ മാത്രം ചെയ്താൽ മതി, ബക്കറ്റിലെയും കപ്പിലെയും വഴുവഴുപ്പ് പൂർണ്ണമായും ഇല്ലാതായത് കാണാൻ സാധിക്കും. ഇത് രണ്ടാഴ്ച കൂടുമ്പോൾ ചെയ്താൽ പിന്നീട് ബാത്‌റൂമിലെ ബക്കറ്റിലോ കപ്പിലോ വഴുവഴുപ്പ് ഉണ്ടാകില്ല. ഇത് എല്ലാവർക്കും ഉപകാരപ്പെടും. അതിനാൽ എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക.

Malayalam News Express