ഇനി മണി പ്ലാന്റ് വളരുന്നില്ല എന്ന് നിങ്ങൾ പറയില്ല.!! മണി പ്ലാന്റ് വീട്ടിൽ ഉണ്ടെങ്കിൽ ഐശ്വര്യം

മിക്ക വീടുകളിലും സർവസാധാരണമായി കാണുന്ന ചെടിയാണ് മണിപ്ലാന്‍റ്. വീടിനകത്തും,പുറത്തും വളർത്താവുന്ന ഒരു അലങ്കരച്ചെടിയാണ് മണിപ്ലാന്‍റ് . ഭാഗ്യവും ,സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു മണിപ്ലാന്‍റ് എന്ന പേര് വന്നത്. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ചെടിയായതിനാൽ തന്നെ ഇൻഡോർ പ്ലാന്‍റായി വളർത്താൻ മണിപ്ലാന്‍റ് അഭികാമ്യമാണ്.

 

മഞ്ഞയും പച്ചയും നിറത്തിൽ ഇലകളുള്ളവ, പൂർണമായും മഞ്ഞ നിറത്തിൽ ഇലകളുള്ളവ,പച്ചനിറത്തിൽ ഉള്ളവ, ഇലകളിൽ വരകളോ പുള്ളികുത്ത് പോലെയോ ഉള്ളവ ഇങ്ങനെ പലതര ഇനം മണിപ്ലാന്റുകളുണ്ട്. കുറഞ്ഞ വെയിൽ ഉള്ളിടത്താണ് മണിപ്ലാന്റ് നന്നായി വളരുക. വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയും. മണിപ്ലാന്റിന്റെ തണ്ട് ഉപയോ​ഗിച്ച് പുതിയ ചെടികൾ അനായാസം വളർത്തിയെടുക്കാൻ പറ്റും. അധികം പ്രായമാകാത്ത തണ്ടാണ് ഇതിനായി വേണ്ടത്.

 

തിരഞ്ഞെടുത്ത തണ്ടിന്റെ മുട്ട് ഉൾപ്പെടെ ഒരിഞ്ച് നീളമുള്ള 8 10 കഷ്ണങ്ങൾ റബ്ബർ ബാൻഡുകൊണ്ട് ചുറ്റി കെട്ടിയെടുത്തശേഷം തണ്ടിന്റെ ചുവടുമാത്രം മുങ്ങുന്നവിധത്തിൽ ചില്ലു​ഗ്ലാസിൽ നിറച്ച വെള്ളത്തിൽ ഇറക്കിവെക്കണം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വേരുകൾ ഉണ്ടായിവരും. ആവശ്യത്തിന് വേരുകളായാൽ റബ്ബർ ബാൻഡ് നീക്കി നടാം. മണിപ്ലാന്‍റ് നല്ല പച്ചയോടെ തഴച്ചു വളരുന്നതിന് നല്ലൊരു ടിപ്പാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. ഇതിനായിട്ട് മുട്ടത്തോടാണ് നമുക്ക് വേണ്ടത് . ഇത് നന്നായിട്ടൊന്ന് പൊടിച്ചതിനു ശേഷം അല്പം വെള്ളം ഒഴിച്ച് മാറ്റിവയ്ക്കാം. മാറ്റിവെച്ചതിനുശേഷം നമുക്ക് ഇത് വൈകുന്നേരം എടുക്കാം.

 

മണി പ്ലാൻറ് നടാനായി ഒരു ബൗളോ അല്ലെങ്കിൽ കുപ്പിയോ എന്താണെന്ന് വെച്ചാൽ എടുക്കുക. ഇനി ഈ കുപ്പിയിൽ വെള്ളം നിറച്ചു കൊടുക്കുക. അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ ആ ഒരു വെള്ളം ഒഴിച്ച് ഒഴിച്ചുകൊടുക്കാം. നമ്മുടെ മണിപ്ലാൻറ് അഴുകി പോവുകയോ, കിളിർക്കാതെ വരികയോ ഒന്നും ചെയ്യത്തില്ല. ഒരാഴ്ചകൊണ്ട് നന്നായിട്ട് തഴച്ചു വളരുന്നതാണ് മണിപ്ലാൻറ്.

 

മണി പ്ലാന്റ് ഉള്ള ജാർ ഇടയ്ക്കിടെ വൃത്തിയാക്കുക. മണി പ്ലാന്റ് വൃത്തിയാക്കുമ്പോൾ മറ്റൊരു ജാർ വെള്ളത്തിൽ സൂക്ഷിക്കുക.പല രാജ്യക്കാർക്കും മണി പ്ലാന്റ് ഒരു ലക്കി പ്ലാന്റ് കൂടിയാണ്. ഈ ചെടിയുടെ പേരിലുള്ള മണി സമ്പത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചൈന ഉൾപ്പെടെ പല ദേശക്കാരും വിശ്വസിക്കുന്നു.

 

ഫെങ്ഷൂയി വിശ്വാസ പ്രകാരം വായു ശുദ്ധീകരിക്കാന്‍ മണിപ്ലാന്റിന്റെ കഴിവ് വളരെ വലുതാണ്. കൂടാതെ വീടിനുള്ളില്‍ ഊര്‍ജ്ജം നിറയ്ക്കാനും ഓക്സിജനെ കൂടുതല്‍ ആഗിരണം ചെയ്യാനും മണിപ്ലാന്റിന് കഴിയും. ഫെങ്ഷൂയി വിദഗ്ദ്ധര്‍ കംപ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിവയുടെ സമീപത്ത് മണിപ്ലാന്റ് വെക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

Malayalam News Express