ഇനി മറ്റൊരു ഉപകരണവും വേണ്ട..!! ഇനി ഏത് അഡാപ്റ്ററുകളും അനായാസം തുറക്കാം..!! ഉപകാരപ്രദമായ ടിപ്പ്..!!

നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടായിരിക്കും. ഇവയ്ക്കെല്ലാം പലതരത്തിലുള്ള അഡാപ്റ്ററുകളും ഉണ്ടായിരിക്കും. പലപ്പോഴും ഇത്തരത്തിലുള്ള ഉപകരണങ്ങൾ കേടായാൽ നമ്മൾ ഇലക്ട്രോണിക്സ് ഷോപ്പുകളിൽ നന്നാക്കാനായി കൊടുക്കാറുണ്ട്. എന്നാൽ ഉപകരണത്തിനു എന്താണ് പറ്റിയതെന്ന് മനസ്സിലാക്കുന്നതിനുവേണ്ടി നമ്മൾ ഉപകരണങ്ങൾ തുറന്നു നോക്കാൻ ശ്രമിക്കുമ്പോൾ ഇതിന് പലപ്പോഴും പറ്റാറില്ല. പലപ്പോഴും ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മൾ മുറിക്കാൻ ഉപയോഗിക്കുന്ന ടൂളുകൾ ആണ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുറക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. സ്ക്രൂ ചെയ്ത് മുറുക്കിയിട്ടില്ലാത്ത ഉപകരണങ്ങൾ ആണെങ്കിൽ ഇത് തുറക്കുന്നതിന് നമ്മൾ പാടു പെടാറുണ്ട്. എന്നാൽ ചെറിയൊരു ടിപ്പ് ഉപയോഗിച്ചാൽ ഇത് വളരെ എളുപ്പത്തിൽ സാധിക്കും.

അതായത്, ചാർജർ പോലുള്ള അഡാപ്റ്ററുകൾ നല്ല രീതിയിൽ പശ ഉപയോഗിച്ച് ആയിരിക്കും ഒട്ടിച്ചിട്ടുണ്ടാവുക. ഇത് തുറക്കുന്നതിന് വേണ്ടി നമുക്ക് ആവശ്യമുള്ള ഉപകരണം ചുറ്റികയാണ്. ഒരു പ്രത്യേക രീതിയിൽ ആണ് ചുറ്റിക ഇവിടെ ഉപയോഗിക്കേണ്ടത്. ആദ്യം അഡാപ്റ്ററിന്റെ ഒരു മൂല മാത്രം തറയിൽ മുട്ടുന്ന രീതിയിൽ അമർത്തിപ്പിടിക്കുക. അതിനുശേഷം ഇതിന് നേരെ ഓപ്പോസിറ്റ് ഉള്ള മൂലയിൽ ചുറ്റിക കൊണ്ട് പതിയെ തട്ടുക. രണ്ടാമത്തെ തട്ടിൽ എത്ര തന്നെ ഒട്ടിച്ചുവെച്ച പശ ആണെങ്കിലും നിഷ്പ്രയാസം ഇത് തുറന്നു കിട്ടും.

പലപ്പോഴും മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് ഒരുപാട് സമയം കളഞ്ഞ് അഡാപ്റ്ററുകൾ തുറന്നു നോക്കുമ്പോൾ ബോർഡ് നശിച്ചിരിക്കുന്ന അവസ്ഥയായിരിക്കും കാണാൻ സാധിക്കുക. അപ്പോൾ അതുവരെ നമ്മൾ നഷ്ടപ്പെടുത്തിയ സമയത്തിന് വിലയില്ലാതെ പോകും. ഈയൊരു ടിപ് ഉപയോഗിക്കുകയാണെങ്കിൽ അടാപ്റ്ററുകൾക്കുള്ളിലെ ബോർഡിനോ മറ്റ് ഉപകരണങ്ങൾക്കോ ഒരു കേടുപാടും സംഭവിക്കാതെ ഇത് തുറന്നു കിട്ടും. ആയതിനാൽ എല്ലാവരും ഈ ടിപ്പ് പ്രയോഗിച്ചു നോക്കൂ. വളരെയധികം ഉപകാരപ്പെടും.

Malayalam News Express