എല്ലാ ആളുകൾക്കും ഇഷ്ടമുള്ള ഒരു ഫലമാണ് മാങ്ങ എന്നത്. പലതരത്തിലുള്ള മാമ്പഴത്തിന്റെ വെറൈറ്റികളും നമുക്ക് ലഭ്യമാണ്. സാധാരണയായി വിത്തിൽ നിന്നാണ് നമ്മൾ തൈകൾ മുളപ്പിച്ചെടുക്കാറുള്ളത്. എന്നാൽ എങ്ങനെയാണ് മാവിൻറെ കൊമ്പുകൾ ഉപയോഗിച്ച് ഗുണമേന്മയുള്ള തൈകൾ ഉല്പാദിപ്പിക്കുന്നത് എന്ന് നോക്കാം.
ഇതിനായി മാവിൻറെ ഒരു കൊമ്പെടുത്ത് അതിലുള്ള ഇലകൾ മാറ്റുക. മുകളിലുള്ള ഇലകൾ ചെറുതായി വെട്ടി കൊടുത്താൽ മതിയാകും. താഴെയുള്ള ഇലകൾ പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ശേഷം ഇതിൻറെ അടിഭാഗത്തെ തണ്ടിന്റെ വശം ചെറുതായൊന്ന് കട്ട് ചെയ്തു കൊടുക്കുക. ഇനി നമുക്ക് ആവശ്യം ഒരു പഴമാണ്. ഒരു ചെറിയ പഴത്തിന്റെ കഷണം മാത്രം മതിയാകും. നമ്മൾ മുറിച്ചു വെച്ചിട്ടുള്ള തണ്ട് പഴത്തിന്റെ ഉള്ളിലേക്ക് ഇൻസർട്ട് ചെയ്ത് ചെറുതായൊന്ന് ചുറ്റിയെടുക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ പഴത്തിന്റെ ചെറിയ പീസുകൾ കൊമ്പിന്റെ അടിഭാഗത്ത് പറ്റി പിടിച്ചിട്ടുണ്ടായിരിക്കും. ഇനി നമുക്കൊരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് ആവശ്യമായിട്ടുള്ളത്. ഇത് പകുതിക്ക് വെച്ചൊന്ന് കട്ട് ചെയ്ത് എടുക്കണം. ശേഷം ഇതിലേക്ക് ചകിരി ചെറുതായി കഷണം ആക്കിയത് ഇട്ടുകൊടുക്കുക. അല്ലെങ്കിൽ ഒരു ചകിരിയെടുത്ത് മാവിൻറെ കൊമ്പ് കടക്കുന്ന രീതിയിൽ ഒരു കീറൽ കൂടി ഉണ്ടാക്കി കുപ്പിക്കുള്ളിൽ ഇറക്കി വെച്ചാലും മതിയാകും. ഇതൊന്നു ചെറുതായി കെട്ടിവയ്ക്കുന്നതാണ് നല്ലത്. ശേഷം ഇത് നനച്ചു കൊടുക്കാനായി ശ്രദ്ധിക്കണം. ചെറുതായി സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഏകദേശം രണ്ട് മാസങ്ങൾ കൊണ്ട് ഇതിന് വേര് മുളക്കുന്നതായിരിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് മാവിന്റെ കമ്പിൽനിന്ന് വളരെ പെട്ടെന്ന് തന്നെ തൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാ ആളുകളും ഈ രീതിയിൽ ട്രൈ ചെയ്തു എടുക്കാം.
https://www.youtube.com/watch?v=ZhNDeHWrD7I
