ഇനി മാവിൻ തൈ വളരെ എളുപ്പത്തിൽ വളർത്താം..!! ഇതാ അടിപൊളി മാർഗം..!!

നമ്മൾ സാധാരണ മാവിൻ തൈ വളർത്തുന്നത് മാങ്ങയുടെ അണ്ടി മുളപ്പിച്ചിട്ടാണ്. അല്ലെങ്കിൽ നിലത്തു വീണ് കിടക്കുന്ന മാങ്ങ തനിയെ മുളച്ചു വരുന്നത് പറിച്ച് മാറ്റിയും നമ്മൾ തൈകൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ വളരെ ആരോഗ്യമുള്ള തൈകൾ തയ്യാറാക്കി എടുക്കുന്നതിന് ഒരു എളുപ്പ മാർഗം ഉണ്ട്.

ഇതെങ്ങനെയാണെന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചകിരിയും അലോവേരയും ആണ്. ആരോഗ്യമുള്ള ഒരു മാവിന്റെ ആരോഗ്യമുള്ള ഒരു തണ്ടാണ് ഇതിനായി എടുക്കേണ്ടത്. ഇതിൽ നിന്നും അനാവശ്യമായ ഇലകൾ ഓടിച്ചു മാറ്റുക. ശേഷം തണ്ടിന്റെ ഏറ്റവും അറ്റത്തുള്ള ഇലകൾ പകുതി മുറിക്കേണ്ടതാണ്. ശേഷം തണ്ടിന്റെ അടിഭാഗത്ത് ഇലകൾ മുറിച്ച് മാറ്റിയ ഒരു മുകുളത്തിന്റെ താഴെ ഭാഗം മുറിച്ചു മാറ്റുക. ശേഷം അല്പം തൊലി ചെത്തി മാറ്റുക. ഇനി ഒരു ചെറിയ കഷണം അലോവേര എടുക്കുക. ഒരു ചെറിയ തുള ഉണ്ടാക്കി വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തണ്ട് അലോവേരയിൽ കുത്തിവയ്ക്കുക. ഇനി ചകിരി തോണ്ടുകൾ ചെറിയ പീസുകൾ ആക്കുക. ഇവ ഒരേ രീതിയിൽ മുറിച്ചെടുക്കുക. ശേഷം തണ്ട് ഉള്ളിൽ വരുന്ന രീതിയിൽ ചകിരി തോണ്ടുകൾ ചുറ്റും മുറുക്കെ കെട്ടിവയ്ക്കുക. ഇനി അര അടി ആഴത്തിൽ കുഴിയെടുക്കുക. ശേഷം ഈ ചകിരി തോണ്ടുകൾ ഇറക്കി വയ്ക്കാൻ പാകത്തിന് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറച്ച് ഇതിൽ ഇറക്കി വയ്ക്കുക. ഇനി ഇത് ഒരു ബക്കറ്റ് ഉപയോഗിച്ച് മൂടി വയ്ക്കുക. ഒരാഴ്ചയ്ക്കുശേഷം ഇതിൽ വേര് മുളച്ചു വരുന്നതാണ്. ഇനി ഈ തൈ മണ്ണിലേക്ക് ഇറക്കി നടാവുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ മാവിന്റെ തൈ മുളപ്പിച്ചെടുക്കാം.

Malayalam News Express