ഇനി മുറ്റമടിക്കാൻ കുനിഞ്ഞു നിന്ന് ബുദ്ധിമുട്ടേണ്ട..! പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള ഈയൊരു വിദ്യ മാത്രം മതി ഇനി അടിച്ചുവാരാൻ..!

മിക്കവർക്കും മടിയുള്ള കാര്യമാണ് മുറ്റമടിക്കുക എന്നത്. പ്രത്യേകിച്ച് ഈർക്കിലി ചൂൽ കൊണ്ട് കുനിഞ്ഞുനിന്ന് അടിക്കുന്നത് ഏറെ പ്രയാസം തന്നെയാണ്. നടുവേദന പോലുള്ള അസുഖങ്ങൾ ഉള്ള ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം കൂടിയാണ് ഇത്. എന്നാൽ ഇനി ഇത്തരത്തിൽ കുനിഞ്ഞു കഷ്ടപ്പെടേണ്ട. അതിന് പകരമായി ഏകദേശം ഒരു അഞ്ച് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു കിടിലൻ സൂത്രപ്പണി ചെയ്യാം.

ഇതിനായി പ്ലാസ്റ്റിക് കുപ്പികളുടെ മുകൾഭാഗവും അടിഭാഗവും മുറിച്ചതിന് ശേഷം ബാക്കി ഭാഗം എടുക്കുക. ഇനി ഇത് നല്ലതുപോലെ ഒന്ന് പ്രസ് ചെയ്ത് ചൂലിന്റെ അഗ്രങ്ങൾ പോലെ ചെറുതായി കട്ട് ചെയ്ത് എടുക്കുക.  ശേഷം പഴയ മോപ്പിന്റെ സ്റ്റിക്ക് എടുത്ത്‌ അതിൽ സൂപ്പർ ഗ്ലൂ കൊണ്ടോ, അല്ലെങ്കിൽ ഗ്ലൂ ഗൺ കൊണ്ടോ തയ്യാറാക്കിവെച്ചിരിക്കുന്ന കുപ്പി കൊണ്ടുള്ള ഭാഗങ്ങൾ ഒട്ടിച്ചു ചേർത്ത് കൊടുക്കണം.  ശേഷം ഒരു ഉറപ്പിനു വേണ്ടി ടേപ്പ് കൊണ്ട് ഒന്നുകൂടി ചുറ്റാൻ ആയി ശ്രദ്ധിക്കണം.

ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ കുനിഞ്ഞു നിൽക്കാതെ അടിച്ചുവാരാൻ സഹായിക്കുന്ന ഒരു ചൂൽ റെഡിയായിക്കഴിഞ്ഞു. ഇത്തരം ചൂലുകൾ മാർക്കറ്റിൽ ഉണ്ടെങ്കിലും ഇവയ്ക്കെല്ലാം വളരെ വലിയ വില കൊടുക്കേണ്ടി വരും. ഇതാണെങ്കിൽ കേടാകും എന്നുള്ള പേടിയും വേണ്ട.  എല്ലാ ആളുകളും ഈയൊരു സൂത്രപ്പണി പരീക്ഷിച്ചുനോക്കാൻ ശ്രദ്ധിക്കണം.

Malayalam News Express