നമ്മളെല്ലാവരും എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന ഒന്നാണ് നമ്മുടെ മൊബൈൽ ഫോണുകൾ. മെസ്സേജ് അയക്കാനും ഫോൺ ചെയ്യാനും വീഡിയോ കോൾ ചെയ്യാനും എല്ലാം തന്നെ നമ്മുടെ മൊബൈൽ ഫോൺ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
മെസ്സേജ് ടൈപ്പ് ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ ടൈപ്പ് ചെയ്തു സമയം കളയാറുണ്ട്. പലപ്പോഴും വലിയ ഒരു മെസ്സേജ് അയക്കുവാൻ നമ്മൾ അത് മുറിച്ച് മുറിച്ച് ഒക്കെ ആണ് ടൈപ്പ് ചെയ്യുന്നത്. അത് ബുദ്ധിമുട്ടായതിനാൽ അങ്ങനെ നിങ്ങൾക്ക് സമയം എടുക്കാതെ ടൈപ്പ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പാണ് പരിചയപ്പെടുത്തുന്നത്. ലൈവ് ട്രാൻസ്‌ക്രൈബ് എന്ന് പറയുന്ന ഒരു ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്ലേ സ്റ്റോറിൽ പോയി അത് ഡൗൺലോഡ് ചെയ്യുക. അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ പറയുന്നതിനനുസരിച്ചു ഇത് താനേ ടൈപ്പ് ചെയ്യുന്നതാണ്. നിങ്ങൾക്ക് ഭാഷ മാറ്റാനും കഴിയുന്നതാണ്. ഇത് നിങ്ങൾക്ക് ടൈപ്പ് ചെയ്തതിനുശേഷം കോപ്പി ചെയ്യണമെങ്കിൽ അങ്ങനെയും ചെയ്തു ഇടാവുന്നതാണ്. അപ്പോൾ കൂടുതലായി അറിയാൻ വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഉപയോഗപ്രദമാകും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക്
കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.
