ഇന്ന് ഏതൊരു ആനുകൂല്യം ലഭിക്കണം എങ്കിലും ഏറ്റവും പ്രധാനമായി ഹാജരാകേണ്ട ഒരു രേഖ തന്നെയാണ് റേഷൻകാർഡ് എന്നത്. അതുകൊണ്ടുതന്നെ റേഷൻ കാർഡിൽ പേര് ചേർക്കുന്നത് ഏറെ ആവശ്യം ആയിട്ടുള്ള കാര്യമാണ്. കല്യാണം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിൽ താമസിക്കുന്ന ആളുകളും, കുട്ടികൾക്കും എല്ലാം ഇത്തരത്തിലുള്ള ആവശ്യങ്ങൾ വരാറുണ്ട്. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. കുട്ടികളുടെ പേര് ചേർക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു പ്രോസസ് ആണ്. ഇതിനായുള്ള അപേക്ഷ സപ്ലൈ ഓഫീസർക്ക് ആണ് നൽകേണ്ടത്.
പേര്, മേൽവിലാസം എന്നിവ എഴുതി റേഷൻ കാർഡ് നമ്പർ, ഡിപ്പോ ക്രമ നമ്പർ എന്നിവ അടക്കം അപേക്ഷ സമർപ്പിക്കാനായി ശ്രദ്ധിക്കണം. ഇതുകൂടാതെ കുട്ടികളുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാനും ശ്രദ്ധിക്കണം. വിവാഹം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാൽ പുതുതായി റേഷൻ കാർഡിൽ പേര് ചേർക്കേണ്ടി വരുമ്പോൾ അവർ മുൻപുണ്ടായിരുന്ന സ്ഥലത്തെ റേഷൻകാർഡിലെ പേര് ഡിലീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി പഴയ കാർഡ് ഉടമയുടെ ഒരു സമ്മതപത്രം ആണ് ആവശ്യമായിട്ടുള്ളത്. പേര് കുറവ് ചെയ്യുന്നതിന് പൂർണ്ണ സമ്മതമാണ് എന്ന പത്രമാണ് ഇത്തരത്തിൽ കൈപ്പറ്റേണ്ടത്.
പഴയ കാർഡ് നമ്പറും, ക്രമ നമ്പറും തെറ്റ് കൂടാതെതന്നെ അപേക്ഷയോടൊപ്പം പൂരിപ്പിച്ച് നൽകാൻ ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ ആധാർ കാർഡ് അല്ലെങ്കിൽ ഐഡി പ്രൂഫ് ഹാജരാക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ റേഷൻ കാർഡിലേക്ക് പേര് ചേർക്കാവുന്നതാണ്.
