ഇനി റോഡ് തകർന്നാൽ കരാറുകാർ വെട്ടിലാകും..!! ഹൈക്കോടതിയുടെ ഉത്തരവ് എത്തി..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. ഈ വകുപ്പിന് കീഴിലാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാത്തരം നിർമ്മാണ പ്രവർത്തികളും ഉള്ളത്. അടുത്തിടെയായി ജനങ്ങളിൽ വളരെയധികം പ്രതിഷേധമുയർന്ന ഒരു കാര്യമാണ് റോഡുകളുടെ ശോചനീയാവസ്ഥ. വളരെ കാലങ്ങൾക്ക് മുൻപ് തന്നെ തുടർന്നു വന്നുകൊണ്ടിരിക്കുന്ന കാര്യമാണിത്. കരാറുകാരും ഉദ്യോഗസ്ഥരും എൻജിനീയർമാരും പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് വേണ്ട നിർമ്മാണ പ്രവർത്തികൾ നടത്തുന്നില്ല എന്നത് തന്നെയാണ് ഈ ശോചനീയാവസ്ഥയ്ക്ക് കാരണം.

ഇതിനാൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തുന്നതോ പുതുതായി ടാർ ചെയ്യുന്നതോ ആയ റോഡുകൾ വളരെ കുറച്ച് സമയത്തിനുശേഷം തന്നെ പൊളിഞ്ഞ് പോകുന്നതും കുഴികൾ രൂപപ്പെടുന്നതും നമുക്ക് കാണാൻ സാധിക്കും. ഇക്കാരണത്താൽ തന്നെ ജനങ്ങൾക്ക് വളരെയധികം പ്രശ്നം നേരിടുന്നുണ്ട്. കൂടാതെ ഒട്ടനവധി ആളുകൾ ഇത്തരം കുഴികളിൽ അപകടപെടാറുണ്ട്. ജനങ്ങളുടെ കൈയിൽ നിന്നും നികുതി പിരിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ആണ്.

എന്നാൽ ഉദ്യോഗസ്ഥന്മാരും കോൺട്രാക്ടർമാരും റോഡ് പണിക്ക് അനുവദിക്കുന്ന തുകയിൽ നിന്നും കയ്യിട്ടുവാരി അവരുടെ ജീവിതം നല്ലതാകുന്നു. എന്നാൽ ഇതിനു വേണ്ടി വേണ്ടി നികുതിയടയ്ക്കുന്ന പാവപ്പെട്ട ജനങ്ങളാണ് ദുരിതത്തിൽ ആവുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതി പെട്ടിരിക്കുകയാണ്. നിർമ്മാണം പൂർത്തിയായതും അറ്റകുറ്റപ്പണികൾ നടത്തിയതും ആയ റോഡുകൾ ഒരു വർഷത്തിനുള്ളിൽ തകർന്നാൽ കോൺട്രാക്ടർമാർക്കും എൻജിനീയർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ കേസെടുക്കാനാണ് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇത് ജനങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. നിയമനടപടികൾ പേടിച്ചെങ്കിലും ഇത്തരക്കാർ അൽപമെങ്കിലും ആത്മാർത്ഥത റോഡ് പണിയിൽ കാണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Malayalam News Express