ഇനി റോസാച്ചെടി വേര് പിടിപ്പിക്കാൻ വളരെ എളുപ്പം..!! ഈ രീതി മാത്രം ചെയ്താൽ മതി..!!

വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവാണ്. ഇത്തരത്തിൽ പലതരത്തിലുള്ള പൂക്കൾ നമ്മൾ വീടുകളിൽ നടാറുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ എല്ലാ ആളുകളും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് റോസ് എന്നത്.

റോസാച്ചെടികൾ എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമാണ്. പലതരത്തിലുള്ള റോസാ ചെടികൾ എങ്ങനെയാണ് തണ്ട് ഉപയോഗിച്ച് വേര് മുളപ്പിക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു മൂത്ത റോസാ കൊമ്പ് തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇനി ഒരു ബ്ലേഡ് ഉപയോഗിച്ച് ഇതിൻറെ രണ്ട് സൈഡിലെയും തൊലി ഭാഗം ചെറുതായി ഒന്ന് മാറ്റി കൊടുക്കുക. ശേഷം നമുക്ക് ആവശ്യമായി വരുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളിയുടെ തൊലി ഒന്ന് കളഞ്ഞെടുക്കണം. ശേഷം റോസാ കമ്പിന്റെ തൊലി മാറ്റിയ സ്ഥലത്ത് വെളുത്തുള്ളിയുടെ നീര് ചെറുതായി ഉരച്ച് തേച്ചു കൊടുക്കുക. ശേഷം ഈ റോസാ കമ്പ് മണ്ണിലേക്ക് കുഴിച്ചിടാവുന്നതാണ്. ഇതിനുശേഷം അല്പം വെള്ളമൊഴിച്ചു കൊടുക്കണം. സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. അല്പനാൾ കഴിയുമ്പോഴേക്കും ഈയൊരു റോസാ കമ്പിൽ ഇലകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ടാകും. മാത്രമല്ല വേരുകളും അടിയിൽ പിടിച്ചിരിക്കും. തൊലി മാറ്റിയ ഭാഗത്തുനിന്ന് ആയിരിക്കും വേരുകൾ വന്നിട്ടുണ്ടാവുക. ഇത് മാറ്റി നടണമെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പ് നിങ്ങൾക്ക് മുളപ്പിച്ചെടുക്കാവുന്നതാണ്.

Malayalam News Express