ഇനി വമ്പിച്ച വിലക്കുറവിൽ അലൂമിനിയം പത്രങ്ങൾ വാങ്ങാം ഇവിടേയ്ക്ക് ചെന്നാൽ മതി

ദിവസേന നമ്മൾ പാത്രങ്ങൾ ഉപയോഗിക്കാറുള്ളതാണ്. അലുമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പാത്രങ്ങൾ നമുക്ക് ദിവസേന ആവശ്യം വരാറുള്ളതാണ്. ഇതിൽ പാകം ചെയ്യുന്നതിന് നമ്മൾ പ്രധാനമായും ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന പാത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. അതിനാൽ തന്നെ ഇത്തരം പാത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. നമ്മുടെ നാട്ടിൽ അലൂമിനിയം പാത്രങ്ങൾ നിർമ്മിക്കുന്ന പലതരത്തിലുള്ള കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇത്തരം പാത്രങ്ങൾക്ക് വളരെയധികം വിലയാണ് നൽകേണ്ടി വരിക. കാരണം വളരെയധികം കായികാദ്ധ്വാനം നൽകിക്കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പത്രങ്ങളാണിവ. അതിനാൽ തന്നെ ഇതിനുവേണ്ട വില ന്യായമായി തന്നെ നൽകേണ്ടതാണ്.

ഇതിൽ തന്നെ ജനങ്ങൾക്ക് വളരെയധികം വിലകുറവിൽ അലൂമിനിയം പാത്രങ്ങൾ നിർമ്മിച്ച് നിൽക്കുന്ന ഒരു സ്ഥാപനമാണ് മോഹൻസ് മെറ്റൽ ഇൻഡസ്ട്രീസ്. ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചെരുവിൽ മംഗളാപുരം എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മോഹനനും മകൻ സതീഷും ആണ് കമ്പനി നോക്കിനടത്തുന്നത്. ഇവർ തന്നെയാണ് പാത്രങ്ങൾ ഉണ്ടാക്കുന്നതും. മെഷീനുകൾ ഉപയോഗിച്ചാണ് അലുമിനിയം പാത്രങ്ങൾ തയ്യാറാക്കുന്നത്. മിഷനറികൾ ഉപയോഗിക്കാമെങ്കിലും വളരെയധികം കായികാദ്ധ്വാനം ഇതിന് ആവശ്യമുണ്ട്. ഈ പ്രായത്തിലും മോഹനൻ വളരെ തന്മയത്തത്തോടെയും വളരെ കൃത്യതയോടെയുമാണ് പാത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. കലം, ചട്ടികൾ, വാർപ്പ്, തവികൾ എന്നിങ്ങനെ അലുമിനിയം ഉപയോഗിച്ചുകൊണ്ടുള്ള എല്ലാത്തരം ഉപകരണങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്.

അതിനുപുറമേ വിവിധതരത്തിലുള്ള സ്റ്റീൽ പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും അടുക്കള ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. വളരെ ഗുണമേന്മയുള്ള പ്രോഡക്റ്റ് ആണ് ഇവിടെ തയ്യാറാക്കി വിൽക്കുന്നത്. അതിനാൽ ഇനി അലുമിനിയം പാത്രങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ നേരെ ഇവിടേക്ക് ചെല്ലുക.

Malayalam News Express