ഇനി വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കറകൾ ഈസിയായി മാറ്റാം! എളുപ്പ മാർഗം ഇതാണ്

വസ്ത്രങ്ങളിൽ നമ്മൾ എത്ര ശ്രദ്ധിച്ചാലും കറകൾ പറ്റി പിടിക്കാറുണ്ട്. കറകൾ പിടിച്ചാൽ പിന്നെ ഇവ വൃത്തിയാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിൽ ആണ് കൂടുതലായും കറകൾ കാണാറുള്ളത്. ഇവരുടെ വസ്ത്രങ്ങളിൽ കറകൾ പറ്റി പിടിക്കാറുണ്ട്. ഭക്ഷണപദാർത്ഥങ്ങളുടെയും മറ്റ് വസ്തുക്കളുടെയും കറകളും പാടുകളും വസ്ത്രങ്ങളിൽ വന്നാൽ ഇത് മാറ്റുന്നതിന് വേണ്ട വഴി നമ്മൾ അന്വേഷിക്കാറുണ്ട്.

എങ്കിലും കൃത്യമായ രീതിയിൽ ഇത് മാറ്റുന്നതിനുള്ള മാർഗം നമുക്ക് ലഭിക്കാറില്ല. എന്നാൽ വളരെ ഫലപ്രദമായ രീതിയിൽ വസ്ത്രങ്ങൾക്ക് ഒട്ടും കേടുകൂടാതെ തന്നെ വളരെ എളുപ്പത്തിൽ വസ്ത്രങ്ങളിലെ കറ നീക്കുന്നതിനുള്ള വഴിയാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിനായി കറ പിടിച്ച വസ്ത്രം എടുക്കുക. ഇനി ഒരു കുഴിവുള്ള പാത്രം എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഡീറ്റെർജന്റ് പൗഡർ ഇടുക.

ഇനി ഇതിലേക്ക് വേണ്ടത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആണ് . അതിനുശേഷം ഇതിലേക്ക് വിനഗർ രണ്ട് ടേബിൾസ്പൂൺ ഒഴിക്കുക. ശേഷം ഇതിലേക്ക് വെള്ളം ചേർക്കാവുന്നതാണ്. തുണിയിൽ മുഴുവനായും എത്തേണ്ട രീതിയിൽ ഇതിൽ മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ശേഷം ഈ മിശ്രിതത്തിലേക്ക് തുണിമുക്കി വെക്കേണ്ടതാണ്. രണ്ടുമണിക്കൂർ ഇങ്ങനെ തുണി മുക്കി വെച്ചാൽ മതി. അതിനുശേഷം തുണി എടുത്തു നോക്കുക. കറകളെല്ലാം പോയി തുണിയുടെ സ്വാഭാവിക നിറം തിരിച്ചു വരുന്നത് കാണാം. തുണിയിലെ കറ കളയുന്നതിനുള്ള കൂടുതൽ ടിപ്പുകൾ കൂടുതൽ ആയി അറിയാം.

Malayalam News Express