ഇനി വസ്ത്രത്തിലെ എത്രകാലം പഴകിയ മഷി കറയും നിമിഷ നേരംകൊണ്ട് ഇല്ലാതാക്കാം! ഇതു മാത്രം മതി!

വെള്ള വസ്ത്രങ്ങളിൽ ചെളിയോ മറ്റു കറകളോ ഉണ്ടായാൽ അത് വളരെ പെട്ടെന്ന് തിരിച്ചറിയാം. ഈ രീതിയിൽ എന്തെങ്കിലും കറകളോ പാടുകളോ വെള്ള വസ്ത്രത്തിൽ ഉണ്ടെങ്കിൽ പിന്നീട് ആ വസ്ത്രം നമുക്ക് ഉപയോഗിക്കുന്നതിനു തന്നെ മടിയായിരിക്കും. ഇക്കാരണത്താൽ തന്നെ നമ്മൾ മാറ്റിവച്ച പല തരത്തിലുള്ള വസ്ത്രങ്ങൾ ഉണ്ടായിരിക്കും. സ്കൂൾ കുട്ടികളിലും പോക്കറ്റിൽ ഇങ്ക് പെൻ വെച്ച് നടക്കുന്ന ആളുകൾക്കും ഇത്തരത്തിൽ മഷി കറകൾ വസ്ത്രത്തിൽ പറ്റാറുണ്ട്. ഇത് നമ്മൾ എത്രതന്നെ സോപ് ഉപയോഗിച്ച് കഴുകിയാലും പോകില്ല. അതിനാൽ തന്നെ വളരെ കാലങ്ങളായി നമ്മളിത് ആ വസ്ത്രത്തിൽ തന്നെ കൊണ്ട് നടക്കാറുണ്ട്.

എന്നാൽ ഇനി ഈ കറകൾ കൊണ്ടു നടക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള ഉത്തമ പരിഹാരം ഉണ്ട്. അതിനായി നമുക്ക് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ എല്ലാം ഉള്ള ബോഡി സ്പ്രേ ആണ്. വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഉള്ള ഭാഗം എടുത്ത് ഇതിലേക്ക് ബോഡി സ്പ്രേ അടിച്ചു കൊടുക്കുക. സ്പ്രേ അടിക്കുമ്പോൾ തന്നെ മഷി പരക്കുന്നത് കാണാൻ സാധിക്കും. നല്ല രീതിയിൽ സ്പ്രേ അടിച്ച ശേഷം കൈകൊണ്ട് മഷിയിൽ ഉരച്ചാൽ മാത്രം മതി. മഷി വസ്ത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാൻ സാധിക്കും.

അല്പസമയം കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തിൽ തുണി ഒന്ന് കഴുകി എടുത്താൽ മതി. മഷിക്കറ ഉണ്ടായിരുന്ന ഭാഗത്ത് ഒരുപാട് പോലും ബാക്കി നിൽക്കാതെ എല്ലാ കറയും പോയിട്ടുണ്ടാകും. ഇത് എല്ലാവർക്കും വളരെയധികം പ്രയോജനകരമാകുന്ന ഒരു ടിപ്പ് ആണ്. ഇനി മഷികറ പറ്റി എന്ന പേരിൽ ഒരു വസ്ത്രവും മാറ്റി നിർത്തേണ്ട ആവശ്യം വരില്ല. ഇങ്ങനെ മാത്രം ചെയ്താൽ മതി. വളരെ പെട്ടെന്ന് പരിഹാരം കാണാം.

Malayalam News Express